Advertisment

സംസ്ഥാനം കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹവ്യാപനമെന്ന് മുഖ്യമന്ത്രി; വര്‍ഷാവസാനം മാത്രമേ നിയന്ത്രണ വിധേയമാകൂ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

"ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. ഒന്നാമത്തേത് രോഗികളില്ലാത്ത സ്ഥിതി. രണ്ടാമത് പുറമെനിന്നു രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്കു രോഗം പകരുന്ന ഘട്ടമായ സ്‌പൊറാഡിക്ക്. മൂന്നാമത്തേത് ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം. അതായത് ക്ലസ്റ്റഴ്‌സ്. അവസാനത്തേതാണു സമൂഹവ്യാപനം. കേരളം ഇപ്പോൾ മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്’'-മുഖ്യമന്ത്രി പറഞ്ഞു.

"മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് പല ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ കാണുന്നതുപോലുള്ള ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. സമൂഹ വ്യാപനം തടയുന്നതിനായി നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിപ ഒരു മാസമാണ് നീണ്ടു നിന്നത്. അത് നമുക്ക് വിജയകരമായി നിയന്ത്രിക്കാനായി. കോവിഡ് നിയന്ത്രണം നാം തുടങ്ങിയിട്ട് ആറു മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗവ്യാപനം കൂടുകയാണ്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍''. അതിനാൽ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment