Advertisment

നാടാര്‍ സംവരണം സംബന്ധിച്ച ഉത്തരവിലെ അവ്യക്തത നീക്കണമെന്ന് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍

New Update

publive-image

Advertisment

കൊച്ചി: എസ്ഐയുസി, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒഴികെയുള്ള നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്കുമെന്നാണ് സര്‍ക്കാര്‍ വ്യക്താമാക്കിയിരുന്നത്. എന്നാല്‍ ഇതു സംബ്നധിച്ച  ഉത്തരവിറങ്ങിയപ്പോള്‍ ഹിന്ദു, എസ്ഐയുസി ഒഴികെയുള്ള നാടാര്‍ വിഭാഗങ്ങളുടെ സംവരണമായിട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഈ ഉത്തരവ് റവന്യൂ അധികാരികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും, ലത്തീന്‍ കത്തോലിക്കര്‍ക്ക് ലഭിക്കുന്ന സംവരണത്തിന് തടസ്സം ഉണ്ടാകുകയും ചെയ്യുന്നതായി പരാതിയുള്ളതായി കാണിച്ച് കെഎല്‍സിഎ മുഖ്യമന്ത്രിക്കും, പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രിക്കും, നിവേദനം നല്കി.

ഇതുമൂലം നിലവില്‍ സംവരണം  ലഭിച്ചുകൊണ്ടിരിക്കുന്ന ലത്തീന്‍ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ക്ക് സംവരണവുമായി ബന്ധപ്പെട്ട് റവന്യൂ ഓഫീസുകളില്‍ നിന്ന് തടസ്സങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഉത്തരവില്‍ വ്യക്തതവരുത്തി ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങളുടെ സംവരണം നഷ്ടപ്പെടാത്ത രീതിയില്‍ ഭേദഗതി ഉത്തരവിറക്കണമെന്ന് കെഎല്‍സിഎ സംസ്ഥാനപ്രസിഡണ്ട് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

 

kochi news klca
Advertisment