Advertisment

തലയുടെ മധ്യ ഭാഗത്തുള്ള മുടി നീക്കി മുടിയുടെ കളറുള്ള തുണിയില്‍ ഒരു കിലോ സ്വര്‍ണം പൊതിഞ്ഞ് വച്ചു ; അതിനു മുകളില്‍ സ്റ്റൈലന്‍ വിഗ്ഗും ധരിച്ചു ; ഷാര്‍ജയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് പറന്നിറങ്ങിയ ഉടന്‍ ഫ്രീക്കന്‍ പിടിയില്‍ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: വിഗ്ഗിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിലായി. വെള്ളിയാഴ്ച രാവിലെ ഷാർജയിൽ നിന്നും നെടുമ്പാശേരിയിൽ എത്തിയ മലപ്പുറം സ്വദേശി നൗഷാദാണ് കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പിടിയിലായത്.

Advertisment

publive-image

ഒരു കിലോ സ്വർണമാണ് ഇയാൾ തലയിൽ വച്ചിരുന്ന വിഗ്ഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. തലയുടെ മധ്യഭാഗത്തുള്ള മുടി നീക്കിയ ശേഷം അവിടെ കറുത്ത നിറത്തിലുള്ള കവറിൽ സ്വർണം പൊതിഞ്ഞ്, അതിനു മുകളിൽ വിഗ്ഗ് ധരിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത് കൂടുതൽ പരിശോധന നടത്തിയത്.

അടുത്തിടെ ബാഴ്സിലോണയിലും നെടുമ്പാശേരിയിലേതിനു സമാനമായ സംഭവം നടന്നിരുന്നു. പക്ഷെ സ്വർണത്തിനു പകരം 24 ലക്ഷം രൂപയുടെ കൊക്കൈനാണ് വിഗ്ഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

Advertisment