Advertisment

മന്ത്രിമാരുടെ വിദേശയാത്രാനുമതിക്ക് ഒരിക്കല്‍കൂടി ശ്രമിച്ച് സര്‍ക്കാര്‍. സാഹചര്യം വ്യക്തമാക്കി കേന്ദ്രത്തിനു ചീഫ് സെക്രട്ടറിയുടെ കത്ത്

New Update

publive-image

Advertisment

തിരുവനന്തപുരം ∙ പ്രളയ പുനര്‍നിര്‍മാണത്തിന് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്കു കത്തു നല്‍കി.

യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കി കൊണ്ടുള്ളതാണ് കത്ത്. മുഖ്യമന്ത്രി ഒഴികെ മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിക്ഷേധിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത് ഫണ്ട് പിരിവും ഔദ്യോഗിക കൂടിക്കാഴ്ചകളും പാടില്ലെന്ന ഉപാധികളോടെ മാത്രമായിരുന്നു.

publive-image

ഈ മാസം ആദ്യമാണ് മന്ത്രിമാരുടെ വിദേശ യാത്രക്കായി സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത് . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് കര്‍ശന വ്യവസ്ഥകളോടെ യുഎഇ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

17 മുതല്‍ 20 വരെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. ബുധനാഴ്ച അദ്ദേഹം യാത്ര തിരിക്കും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്. 17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 19 ന് ദുബായിലും 20 ന് ഷാര്‍ജയിലും സന്ദര്‍ശനം നടത്തും.

latest
Advertisment