Advertisment

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ പ്രതിഫലിക്കും. ഭരണത്തുടര്‍ച്ചയെന്ന പിണറായിയുടെ മോഹത്തിന് തിരിച്ചടിയാകും ? കോണ്‍ഗ്രസില്‍ നിന്നും ആളെക്കൂട്ടാന്‍ ഓടിനടക്കുന്ന ബിജെപിക്കും കനത്ത പ്രഹരം !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വിളമ്പരം ചെയ്യുന്ന 5 നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ കേരള രാഷ്ട്രീയത്തിലും പ്രതിഫലിക്കും. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ പാര്‍ട്ടിയാണെന്ന പ്രചരണമായിരുന്നു കേരളത്തില്‍ ഇടതുപക്ഷവും ബി ജെ പിയും ഉന്നയിച്ചിരുന്നത്.

Advertisment

publive-image

കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന പ്രചരണത്തിന്റെ മുതലെടുപ്പ് നടത്താനായിരുന്നു സി പി എം ലക്‌ഷ്യം വച്ചിരുന്നത്.  കോണ്‍ഗ്രസ് ദുര്‍ബലമാണെന്നും ബി ജെ പി ശക്തമാണെന്നും വന്നാല്‍ കേരളത്തില്‍ യു ഡി എഫ് ദുര്‍ബലമാകും, യു ഡി എഫിലെ പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ബി ജെ പിയിലേക്ക് ഒഴുകും ? അങ്ങനെ വന്നാല്‍ യു ഡി എഫിനെ തകര്‍ത്ത് ഒരിക്കല്‍ കൂടി അധികാരത്തിലെത്താം എന്നതായിരുന്നു സി പി എം തന്ത്രം.

publive-image

രാജ്യത്ത് സി പി എമ്മിന് അധികാരമുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ക്കൂടി ഭരണം നഷ്ടമാകുന്ന സ്ഥിതിക്ക് സി പി എമ്മിന് ആലോചിക്കാന്‍ പറ്റാത്തതാണ്. എങ്ങനെയും ഭരണം തിരിച്ചുപിടിക്കുന്നതിനുള്ള ഇടത് മുന്നണിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടി.

publive-image

കേരളത്തില്‍ ബി ജെ പി വളരട്ടെ എന്നൊരു നിലപാട് സര്‍ക്കാരിനുണ്ടെന്ന് മറ്റുള്ളവര്‍ പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത് അങ്ങനെയാണ്.

publive-image

എന്നാല്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയും മാറുകയാണ്. കേരളത്തിലും കോണ്‍ഗ്രസ് ശക്തമാകുകയാണ്.  ബി ജെ പിയുടെ മുന്നേറ്റത്തിനും നിലവിലെ സാഹചര്യം വിഘാതം സൃഷ്ടിക്കും. കോണ്‍ഗ്രസില്‍ നിന്നും ആളെക്കൂട്ടാന്‍ ഓടിനടക്കുന്ന ബി ജെ പിക്ക് അത്തരം നീക്കങ്ങള്‍ക്കൊക്കെ തിരിച്ചടിയുണ്ടാകും.

publive-image

ഫലത്തില്‍ കേരളത്തിലെ പ്രതിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശക്തിപ്പെടുന്ന സാഹചര്യം ശബരിമല വിഷയത്തിലൂടെ സി പി എം നടത്തിയ രാഷ്ട്രീയ ചരടുവലികള്‍ക്ക് കനത്ത പ്രഹരമായി മാറും.

Advertisment