Advertisment

യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ഖാദി ഊരേണ്ടി വന്ന ഗാന്ധിദർശൻ വേദിക്കാരനായ അഭിഭാഷകന്റെ കഥ ..

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ ഖദർ വസ്ത്രം ധരിച്ചെത്തിയപ്പോൾ എസ് എഫ് ഐ ക്കാർ ഖദർ ഊരിച്ച വിദ്യാർത്ഥി ഇന്ന് അഭിഭാഷകനും ഗാന്ധി ദർശൻ വേദി ജില്ലാ ചെയര്മാനുമാണ്.  അഡ്വ .ആൽബർട്ട് ജോസിന്റെ യൂണിവേഴ്സിറ്റി കോളേജ് അനുഭവം ഇങ്ങനെയാണ് ....

Advertisment

ഖാദി വസ്ത്രം ഉപേക്ഷിക്കേണ്ട വന്ന യൂണിവേഴ്സിറ്റി കോളേജ് കാമ്പസ് .....

ഞാൻ1991-93 കാലഘട്ടത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ MA വിദ്യാർത്ഥിയായിരുന്നു. ചരിത്ര വിഭാഗത്തിലെ ക്ലാസ് ടൂട്ടർ പ്രൊഫ എം കെ പ്രേമജം ടീച്ചറായിരുന്നു. കോഴിക്കോട് മേയറും പിന്നീട് വടകര MP യുമായിരുന്ന ടീച്ചറും മുൻ ഹയർ സെക്കന്ററി ഡയറക്ടറായിരുന്ന കാർത്തികേയൻ സാറും അദ്ധ്യാപകരായിരുന്നു.

publive-image

ഖദർ വസ്ത്രങ്ങൾ ഇഷ്ടപ്പെടകയും ധരിക്കുകയും ചെയ്തിരുന്ന എന്നോട് കോളേജിലെ SFI നേതാവ് അതൊഴിവാക്കി കൊള്ളുവാൻ പറഞ്ഞു. അക്കാലമത്രയും ഷർട്ടും മുണ്ടും ധരിച്ചിരുന്ന എനിക്ക് കോളേജിൽ പഠിക്കുന്നതിന് പാന്റ് വാങ്ങേണ്ടി വന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മുറി കിട്ടിയെങ്കിലും അവിടെ താമസിക്കുവാൻ ഒട്ടേറെ കടമ്പകൾ കടക്കണമെന്ന് സുഹൃത്ത് ക്കൾ പറഞ്ഞു.

UDF സർക്കാർ ഭരിച്ചിരുന്ന കാലമായിരുന്നതിനാൽ SFI യുടെ സമരം അരങ്ങു തകർക്കുന്ന കാലം.കോളേജ് കാമ്പസ് കലാപഭൂമിയാകുന്നതും ഗ്രനെധുകൾ യഥേഷ്ടം പൊട്ടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നു വിളിക്കുന്ന കുട്ടി സഖാക്കൾക്ക് അവയുമായി യാതൊരു ബന്ധവുമില്ലായെന്ന് പ്രവൃത്തികൾ തെളിയിച്ചു.

ഡിഗ്രി പ0നത്തിന്നു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ പഠിക്കുവാൻ അവസരം ലഭിച്ചപ്പൊൾ ശരിക്കും സന്തോഷമായിരുന്നു. 'പക്ഷെ' കോളേജിന്റെല്ലാ പ്രശസ്തിക്കും മങ്ങലേൽപ്പിക്കുന്ന പ്രവർത്തനമാണ് SFI നടത്തിവന്നത്.

തിരുവനന്തപുരം സിറ്റിക്കകത്ത് അത്ര മികളുടെ സങ്കേതമായ ഒരു തുരത്തായി യൂണിവേഴ്സിറ്റി കോളേജ് മാറി. എത്രയോ പ്രഗത്ഭൻമാർ പടിയിറങ്ങിയ കേരളത്തിന്റെ അഭിമാനമായ യൂണിവേഴ്സിറ്റി കോളേജ് എല്ലാ പ്രൗഢിയോടെയും വിദ്യാത്ഥികൾക്ക് തിരിച്ചു കിട്ടണം' കാമ്പസിന്റെ അഭിമാനമായ എഴുത്തുകാരും കവികളും നിരൂപകരും ഈ അധർമ്മത്തിനെതിരെ പ്രതികരിക്കണം' കേരളത്തിലങ്ങോളമിങ്ങോളം യൂണിവേഴ്‌സിറ്റി കോളെജിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾവരുന്ന തലമുറക്ക് കൈമാക്കുവാൻ പ്രൗഢഗംഭീരമായ യൂണിവേഴ്സിറ്റി കോളെജ് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ്.

അതിന് അവിടെ നിന്നും ജീർണ്ണതകൾ തുടച്ചു മാറ്റപ്പെടണം. ആയുധങ്ങൾ ശേഖരിച്ച വക്കുന്നത് കാമ്പസിലും ആക്രമത്തിനു ശേഷം ഓടിയൊളിക്കുന്നത് AKG സെൻററിലും . കാലം ഒന്നിനും മാപ്പു നൽകില്ലായെന്നുള്ള തിരിച്ചറിവാണ് ഇന്ന് യൂണിവെഴ്സിറ്റി കോളെജ് കാമ്പസിൽ നടക്കുന്നത്.

കൂടെ നടക്കുന്നവന്റെയും കൂടെ പ്രവർത്തിക്കുന്നവന്റെയും ചോരക്ക് ദാഹിക്കുന്നുവെങ്കിൽ അത് ഫാസിസമാണ് ' ഇനിയെങ്കിലും സഹവർത്തിത്വ ന്റെ ഭാഷ വിദ്യാർത്ഥി സംഘടന സമൂഹത്തിനുണ്ടാകണം' ആതിരിച്ചറിവായിരിക്കണം ഉണ്ടാകേണ്ടത് 'കോളേജ് കാമ്പസ് വിദ്യാർത്ഥികൾക്ക് വിട്ടുകൊടുക്കുക. അവർ ഇന്ത്യക്ക് വേണ്ടി ഒരു പുതു തലമുറയായി മാറട്ടെ. അവിടെ ഗാന്ധിജി മാർ ഇനിയും ജനിക്കണം.'.....

Advertisment