Advertisment

അമിത് ഷായുടേത് പിണറായിക്കുള്ള പരസ്യ വെല്ലുവിളി ! ശബരിമലവിഷയം പരിധിവിട്ടാല്‍ ഇടത് സര്‍ക്കാരിന് വീട്ടിലിരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് ! സ്ഥിതി അടിയന്തിരാവസ്ഥയേക്കാള്‍ മോശമെന്ന അമിത് ഷായുടെ പരമാര്‍ശവും ദുസൂചന ?

New Update

കണ്ണൂര്‍:  ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ബി ജെ പി ദേശീയ അധ്യക്ഷന്‍ കണ്ണൂരില്‍ നടത്തിയത് പരസ്യമായ വെല്ലുവിളി.  മറ്റ്‌ ഒട്ടനവധി കോടതി വിധികളും അവഗണിച്ച പിണറായി സര്‍ക്കാര്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടത്തുന്ന ഇടപെടലിനെതിരെ ഏതറ്റം വരെയും പോകാന്‍ മടിക്കില്ലെന്ന സൂചനയാണ് അമിത് ഷാ കണ്ണൂരില്‍ നടത്തിയത്.

Advertisment

publive-image

കേരളത്തില്‍ സ്ഥിതി അടിയന്തരാവസ്ഥ കാലഘട്ടത്തേക്കാള്‍ മോശമാണെന്ന അമിത് ഷായുടെ വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. നാമജപ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് അവര്‍ എന്ത് പൊതുമുതല്‍ നശിപ്പിച്ചതിനാലാണെന്ന് അമിത് ഷാ ചോദിച്ചു.

publive-image

സംസ്ഥാന സര്‍ക്കാര്‍ പരിധി വിട്ടാല്‍ സംശാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന വാക്കാണ്‌ ബി ജെ പി ദേശീയ അധ്യക്ഷന്‍ ഉപയോഗിച്ചതെങ്കിലും വേണ്ടിവന്നാല്‍ സര്‍ക്കാരിനെ പിരിച്ചുവിടാനും മടിക്കില്ലെന്ന ധ്വനിയാണ് ആ വാചകങ്ങളിലൂടെ അമിത് ഷാ നല്‍കിയത്.

publive-image

ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൂട്ടത്തോടെ നടത്തുന്ന അറസ്റ്റും നിയമ നടപടികളും ബി ജെ പി, ആര്‍ എസ് എസ് അണികളില്‍ സൃഷ്ടിച്ച അങ്കലാപ്പ് തുടച്ചു നീക്കി ശക്തമായ സമര പരിപാടികള്‍ തുടരാന്‍ അണികള്‍ക്ക് ആവേശം പകരുന്നതായി അമിത് ഷായുടെ പ്രസംഗം.

publive-image

രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരനായി വന്നിറങ്ങിയ അമിത് ഷാ ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ ഒറ്റക്കല്ലെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമുള്ള സൂചനയാണ് അണികള്‍ക്ക് നല്‍കിയത്. അമിത് ഷായുടെ തുറന്നടിക്കല്‍ സംസ്ഥാന സര്‍ക്കാരിനെയും അല്‍പ്പം അങ്കലാപ്പിലാക്കിയിട്ടുണ്ട്.

publive-image

Advertisment