Advertisment

കുമാരമംഗലത്ത് ഏഴു വയസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കുമാരമംഗലത്ത് ഏഴു വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകനായ പ്രതി അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‌സ്‌ ജഡ്‌ജി മുഹമ്മദ്‌ വസിം രണ്ടാം തവണയും തള്ളി.

Advertisment

ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയും ഇളയകുട്ടിയെ ദാരുണമായി മര്‍ദ്ദിക്കുകയും ചെയ്‌തു എന്നതാണ്‌ പ്രതിയുടെ പേരില്‍ ഉള്ള കുറ്റാരോപണം. കൊലക്കേസില്‍ വിസ്‌താരത്തിന്റെ പ്രാരംഭ നടപടികള്‍ തൊടുപുഴ മജിസ്‌ട്രറ്റ്‌ കോടതിയില്‍ നടന്നു വരികയാണ്‌.

publive-image

ഏതാണ്ട്‌ 7 മാസമായി ജയിലില്‍ കഴിയുന്ന അവസ്ഥയില്‍ പ്രതി ഒരു മനോരോഗിയായിത്തീരാനുള്ള സാധ്യതയും പോലീസ്‌ അന്വേഷണ ഉദ്യൊഗസ്ഥന്മാരുടെ വീഴ്‌ചയും ചൂണ്ടിക്കാട്ടിയാണ്‌ അഡ്വ ടോമി ചെറുവള്ളി പ്രതിക്ക്‌ വേണ്ടി ജാമ്യം നല്‌കണമെന്ന്‌ കൊടതിയോട്‌ അപേക്ഷിച്ചത്‌. ഈ വാദത്തെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ബി. സുനില്‍ ദത്ത്‌ ശക്തമായി എതിര്‍ത്തു.

കൂടാതെ പ്രതിക്ക്‌ വേണ്ടി ഇളയകുട്ടിയെ ഉപദ്രവിച്ച കേസില്‍ തൊടുപുഴ പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ കൊടുത്തിരുന്നു. കുറ്റപത്രത്തിലെ വൈവിധ്യങ്ങളാന്‌ പ്രതിക്ക്‌ വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ ടോമി ചെരുവള്ളിയും മനു ടോം ചെറുവള്ളിയും ചൂണ്ടി കാണിച്ചത്‌. ജാമ്യാപേക്ഷയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാഹിദ ശക്തമായി എതിര്‍ത്തു.

ജാമ്യാപേക്ഷയും പോക്‌സോ ജഡ്‌ജി അനില്‍കുമാര്‍ തള്ളി ഉത്തരവായി. പ്രതി അരുണ്‍ ആനന്ദിന്‌ വേണ്ടി രണ്ടു കോടതികളിലും അഭിഭാഷകരായ ടോമി ചെറുവള്ളി, മനു ടോം ചെറുവള്ളി, ബാലു ടോം ചെറുവള്ളി, ജിതിന്‍ കെ ആര്‍, അജിത ഇടപ്പാട്ട്‌ എന്നിവര്‍ ഹാജരായി.

Advertisment