Advertisment

ബിഷപ്പ് മാര്‍ എബ്രാഹം മറ്റം അന്തരിച്ചു. വിടവാങ്ങിയത് സീറോമലബാര്‍ സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രാന്‍. പാലാ സ്വദേശിയായ ബിഷപ്പിന്റെ അന്ത്യം കൊച്ചിയില്‍

New Update

പാലാ:  ബിഷപ്പ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു. 98 വയസായിരുന്നു. മധ്യപ്രദേശിലെ സത്‌ന രൂപതയുടെ മുന്‍ ബിഷപ്പായിരുന്നു. പാലാ നരിയങ്ങാനം സ്വദേശിയാണ്.

Advertisment

സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സത്‌ന രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു എബ്രഹാം മറ്റം. വിന്‍സന്‍ഷ്യന്‍ സന്യാസ സഭാംഗമായിരുന്നു.

publive-image

1968 മുതല്‍ സത്‌ന രൂപതയുടെ അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ആയിരുന്ന മാര്‍ ഏബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചത്.

പാലാ രൂപതയിലെ നരിയങ്ങാനത്തു 1922 നവമ്പർ 21 നാണ് എബ്രഹാം മറ്റത്തിന്റെ ജനനം.1950 മാർച്ച് 15 ന് അദ്ദേഹം വിൻസൻഷ്യൻ സഭയിലെ വൈദികനായി.1968 ൽ അദ്ദേഹത്തെ പുതുതായി രൂപീകൃതമായ സത്ന എക്‌സാർക്കേറ്റിന്റെ എക്‌സാർക്കായി പോൾ ആറാമൻ മാർപ്പാപ്പ നിയമിച്ചു.

എറണാകുളം ഇടപ്പള്ളിടോളിൽ ഉള്ള വിൻസെൻഷ്യൻ ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു മറ്റം പിതാവ്.

.

Advertisment