Advertisment

സി ഓ ടി നസീറിനെതിരെയുള്ള ആക്രമണം: തലശ്ശേരി എം എല്‍ എയ്ക്കെതിരെ സഭയില്‍ ആരോപണം. നസീറിന്റെ മൊഴിയില്‍ എംഎല്‍എയുടെ പേരുണ്ടെന്ന് പാറയ്ക്കല്‍ അബ്ദുള്ള. ആരുടേയും പേരില്ലെന്ന് മുഖ്യമന്ത്രിയും

New Update

തിരുവനന്തപുരം:  തലശ്ശേരി സി ഓ ടി നസീറിനെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമെന്ന വ്യാഖ്യാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.  നസീറിനെതിരെ നടന്ന ആക്രമണത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുത്.

Advertisment

publive-image

കേസില്‍ മൂന്ന്‍ പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന്‍ തവണ നസീറിന്റെ മൊഴി രേഖപ്പെടുത്തി. അപ്പോഴെല്ലാം അത് നസീറിനെ വായിച്ചു കേള്‍പ്പിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല  - മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തലശ്ശേരി എം എല്‍ എയ്ക്കെതിരെ നസീര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു പാറയ്ക്കല്‍ അബ്ദുല്ല എം എല്‍ എ രംഗത്തെത്തി. എന്നാല്‍ നസീറിന്റെ മൊഴിയില്‍ ആരുടേയും പേരില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.  പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment