Advertisment

എ എന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയതായും ആക്രമണത്തില്‍ ഷംസീറിന് പങ്കുള്ളതായും കൃത്യമായ മൊഴി പോലീസിന് നല്‍കിയിട്ടുണ്ടെന്ന് നസീര്‍. നസീറിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തി മിനിട്ടുകള്‍ക്കുള്ളില്‍

New Update

തിരുവനന്തപുരം: സി ഓ ടി നസീര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ തള്ളി നസീര്‍ തന്നെ രംഗത്ത്.  തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന് പങ്കുണ്ടെന്നും അതിന് കാരണമെന്താണെന്നും താന്‍ കൃത്യമായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് നസീര്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Advertisment

publive-image

ഇക്കാര്യം തന്റെ മൊഴിയെടുക്കാന്‍ വന്ന അന്വേഷണ ഉദ്യോഗസ്ഥനായ വിശ്വംഭരനോടാണ് താന്‍ വ്യക്തമാക്കിയതെന്നും നസീര്‍ പറയുന്നു. എം എല്‍ എ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അത് എന്തിനാണെന്നും പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.  ഇതോടെ നസീര്‍ പോലീസിനോട് ആരുടേയും പേര് പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദമാണ് പൊളിയുന്നത്.

മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കി മിനിട്ടുകള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി നസീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Advertisment