Advertisment

കോവിഡിന്റെ മറവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന നീക്കം അംഗീകരിക്കാൻ കഴിയില്ല - കെ എസ് യു

New Update

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ വാർഷിക ഫീസ് കുത്തനെ കൂട്ടിയ വാഴ്സിറ്റി അധികാരികളുടെ നടപടി അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നും, തീരുമാനം ഉടനടി പിൻവലിക്കണമെന്ന് കെ. എസ്. യു ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് അഭിപ്രായപ്പെട്ടു.

Advertisment

publive-image

നിലവിലുണ്ടായിരുന്ന വാർഷിക ഫീസ് 35,000 തന്നെ ഈ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഭാരമാവുമെന്നിരിക്കെ, പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്ന 20000 രൂപയുടെ കുത്തനെയുള്ള വർദ്ധനവ് 2020-21 അധ്യയന വർഷം മുതൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് അമിത പ്രയാസമാകുമെന്ന കാര്യത്തിൽ സംശയമില്ല.

ലോക്ക് ഡൗൺ സമയത്ത് തിടുക്കപ്പെട്ട് ഇറക്കിയ പ്രസ്തുത ഉത്തരവ് പിൻവലിച്ച് തീരുമാനം പുന:പരിശോധിക്കാൻ യൂണിവേഴ്‌സിറ്റി അധികാരികൾ തയ്യാറാവണമെന്നും, ഈ കോവിഡ്‌ കാലത്ത് വിദ്യഭ്യാസം കച്ചവടം നടത്തുന്ന യൂണിവേഴ്സിറ്റി നടപടി പിൻവലിച്ചില്ല എങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭവുമായി മുന്നോട്ട് പോവാൻ കെ. എസ്. യു നിർബന്ധിതമാവും എന്നും അറിയിച്ചു.

Advertisment