Advertisment

കേരളാ പൊലീസിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത് ഏരീസ് ഗ്രൂപ്പ്‌

New Update

ഇടുക്കി: പോലീസ് സേനാംഗങ്ങൾക്ക് ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്കുകൾ വിതരണം ചെയ്തു. കെ എ പി ഒന്ന് ബറ്റാലിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി കേരളാ പോലീസ് അസോസിയേഷൻ സെക്രട്ടറിയാണ് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ വിവരം ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പങ്ക് വച്ചത്.

Advertisment

ലോകമെങ്ങും കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ കേരളത്തിൽ അതിന്റെ തേരോട്ടത്തിന് തടയിടാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പംതന്നെ നിന്ന് രാപ്പകൽ ജോലി ചെയ്യുന്ന വിഭാഗമാണ് കേരളാ പോലീസ്.

publive-image

ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യം മൂലം ഒരു പ്രതിസന്ധി പോലീസ് സേനയ്ക്കുണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനത്തിന്റെ സി ഇ ഒ ഡോ. സോഹൻ റോയിയുടെ നിർദ്ദേശ പ്രകാരം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി പ്രകാരം നിർദ്ധന ക്യടുംബങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം കേരളാ പോലീസ് സേനാംഗങ്ങളെക്കൂടി ഏരീസ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുവാൻ തീരുമാനിച്ചത്.

ഇതിന്റെ ആദ്യ പടിയായി കെ എ പി ഒന്നാം ബറ്റാലിയൻ സേനാംഗങ്ങൾക്ക് ആവശ്യമായ മാസ്കുകൾ ഏരീസ് ഗ്രൂപ്പ്‌ വൈസ് പ്രസിഡന്റ്‌ ശ്യാം കുറുപ്പിൽ നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് ജോസ് വി ജോർജ് ഏറ്റു വാങ്ങി.

1000 മാസ്കുകൾ കൈമാറിയതിന് പുറമേ ബറ്റാലിയൻ സ്വന്തമായി നിർമ്മിക്കുന്ന മാസ്കുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഗ്രൂപ്പ്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ആയിരത്തി എണ്ണൂറോളം നിർദ്ധന കുടുംബങ്ങൾക്ക് സാമൂഹിക അടുക്കളയിലൂടെ വിതരണം ചെയ്ത ഏരീസ് കുടുംബ സഹായ പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസം ഇടുക്കി എം പി ഡീൻ കുര്യാക്കോസ് കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. കേരളത്തിനായി പത്തോളം വെന്റിലേറ്ററുകളും ഗ്രൂപ്പിന്റെ സഹായ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നുണ്ട്.

Advertisment