Advertisment

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഡിവൈഎസ്പി ബിജുമോന് സഹപാഠികളുടെ ആദരവ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ ഡി വൈ എസ് പി ബിജുമോന്‍ ടി എസിന് സഹപാഠികളുടെ ആദരവ്. പാലാ സെന്റ്‌. തോമസ്‌ കോളേജ് പൂര്‍വ്വവിദ്യാര്‍ഥിയായിരുന്ന ബിജുമോന്, ഇവിടുത്തെ ഡിഗ്രി 86 - 89 കെമിസ്ട്രി ബാച്ച് പൂര്‍വ്വവിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ആദരിച്ചത്.

Advertisment

publive-image

13 ന് നടന്ന പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ് നടന്നത്. മുന്‍ അദ്ധ്യാപകന്‍ പ്രൊഫ. ജോര്‍ജ്ജ് ഫ്രാന്‍സിസ്, ബിജുമോന് മൊമന്റോ നല്‍കി ആദരിച്ചു.

publive-image

കേരളാ പോലീസിലെ ഐ ടി സാങ്കേതിക വിടഗ്ദ്ധന്മാരില്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ബിജുമോന്‍. മുന്‍പ് സൈബര്‍ സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് ഡി വൈ എസ് പിയാണ്.

publive-image

Advertisment