Advertisment

പ്രതിഷേധം നടത്തുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകും. അവർ ചെയ്യുന്നത് മഹാപാപമാണ്. ഈ ഹീനകൃത്യത്തിൽ നിന്ന് അവർ പിൻമാറണം - മന്ത്രി ഇ.പി.ജയരാജൻ

New Update

തിരുവനന്തപുരം:  ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നു മന്ത്രി ഇ.പി.ജയരാജൻ.  അവർക്കു നാശമുണ്ടാകും. അവർ ചെയ്യുന്നത് മഹാപാപമാണ്. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ഈ ഹീനകൃത്യത്തിൽ നിന്ന് അവർ പിൻമാറണമെന്നും പ്രതിഷേധക്കാരെക്കുറിച്ച് മന്ത്രി പറഞ്ഞു.

publive-image

എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. കെ.സുധാകരന്റെ ഉപവാസം വലിയ തമാശയാണ്. കോൺഗ്രസിൽ ഓരോരുത്തർക്കും തോന്നുന്നതു പോലെയാണ്. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

Advertisment