Advertisment

അനുസരണവും ക്ഷമയും തുടങ്ങി ക്രിസ്ത്യാനിറ്റി ലേശമില്ലാതെ തെരുവുഗുണ്ടകളെപ്പോലെ സമരം ചെയ്യുന്ന വിമത വൈദികര്‍ക്കെതിരെ കത്തോലിക്കാ സഭയില്‍ പ്രതിഷേധം ഉയരുന്നു. വിമതരെ പുറത്താക്കിയില്ലെങ്കില്‍ സിനഡിനെതിരെ സമരത്തിനൊരുങ്ങി വിശ്വാസിപക്ഷം. വൈദികരുടെ പ്രതിഷേധ സമരത്തിന് പിന്നില്‍ വ്യാജരേഖക്കേസ് അട്ടിമറിക്കുകയെന്ന ഗൂഡ ലക്‌ഷ്യം. സമരത്തിന് ഒത്താശ ചെയ്യുന്നതും കേസില്‍ കുടുങ്ങുമെന്നുറപ്പായ വൈദികര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയില്‍ തെരുവുഗുണ്ടകളുടെ നിലവാരത്തില്‍ പെരുമാറുന്ന വൈദികര്‍ക്ക് വളംവച്ചുകൊടുക്കുന്നത് സഭാ സിനഡ് തന്നെ. യാതൊരു ക്രൈസ്തവീയതയുമില്ലാതെ പെരുമാറുന്ന വൈദികരുടെ അച്ചടക്ക ലംഘനങ്ങള്‍ നാളുകളായി തുടരുകയാണെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകുന്ന സഭാ സിനഡിനെതിരെയാണ് ഇപ്പോള്‍ വിശ്വാസികളുടെ പ്രതിഷേധം.

Advertisment

തോട്ടി തൊഴിലാളികളുടെ നിലവാരം പോലുമില്ലാതെയാണ് അനുസരണവും ക്ഷമയും സഹനവും ജീവിതവ്രതമാക്കാന്‍ ബാധ്യസ്ഥരായ വൈദികരില്‍ ചിലര്‍ പെരുമാറുന്നതെന്നാണ് വിശ്വാസികളുടെ പക്ഷം. അതിരൂപതയിലെ വിശ്വാസികള്‍ക്കിടയില്‍ പോലും ബഹുഭൂരിപക്ഷവും വിമതര്‍ക്കെതിരാണ്.

publive-image

ലോകമൊട്ടുക്ക് വ്യാപിച്ചുകിടക്കുന്ന 55 ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളും വിമതര്‍ക്കെതിരെ തെരുവിലിറങ്ങാന്‍ പലതവണ ഒരുങ്ങിയപ്പോഴും വിലക്കിയത് കര്‍ദ്ദിനാളും മറ്റ്‌ ബിഷപ്പുമാരുമായിരുന്നു. സിനഡ് നോക്കിക്കൊള്ളും എന്നതായിരുന്നു അന്ന് സഭാ നേതൃത്വത്തിന്റെ നിലപാട്.

ഇതിനിടെ 2 സഹായ മെത്രന്മാര്‍ക്കെതിരെ നടപടി ഉണ്ടായപ്പോഴെങ്കിലും വിമത വൈദികര്‍ക്കെതിരെ നടപടി പ്രതീക്ഷിച്ചിരുന്നതാണ് വിശ്വാസികള്‍.  പക്ഷെ, അതുണ്ടായില്ലാത്ത സാഹചര്യത്തില്‍ വിമതര്‍ വീണ്ടും തീരെ നിലവാരമില്ലാത്ത രീതിയില്‍ പ്രതിപക്ഷസമര പരിപാടികളുമായി രംഗത്തിറങ്ങിയതാണ് ഇപ്പോള്‍ വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.

നാടാകെ വിശ്വാസികളെ അനുസരണയും ക്ഷമയും സഹനവും സ്നേഹവും ഉപദേശിച്ചുനടക്കുന്ന 'ധ്യാനഗുരു' ഉള്‍പ്പെടെയാണ് അതിരൂപതാ കേന്ദ്രത്തില്‍ ഉപവാസ സമരത്തിലുള്ളത്.  ക്രിസ്തീയതയും അടിസ്ഥാന തത്വങ്ങളാണ് അനുസരവും ക്ഷമയും സ്നേഹവും.  പരമോന്നത പിതാവ് മാര്‍പ്പാപ്പയുടെ ഉത്തരവിനെതിരെയാണ് ഇതൊന്നുമില്ലാതെ 'ധ്യാനഗുരു' ഉള്‍പ്പെടെ സമരം ചെയ്യുന്നത്. സഭാതലവനെതിരെയാണ് നുണക്കഥകളുമായുള്ള സമരമെന്നതും മറ്റൊരു വിരോധാഭാസം.

സഭാ തലവനെ കള്ളക്കേസില്‍ കുടുക്കാനായി വ്യാജമായി നിര്‍മ്മിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകളിലെ കള്ളക്കളിയില്‍ വിമതരുടെ നേതാക്കളും തലതൊട്ടപ്പനും വരെ കുടുങ്ങുമെന്നായപ്പോഴാണ് വിമതര്‍ക്ക് സമനില തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഈ വ്യാജരേഖ കേസ് പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. സമരത്തിന്റെ ഗൂഡലക്ഷ്യവും കേസന്വേഷണം അട്ടിമറിക്കുകയെന്നതാണ്.

വിമത വൈദികരുടെ നേതാവായ ഫാ. കുര്യാക്കോസ് മുണ്ടാടനിലേക്ക് അന്വേഷണം എത്തിയതാണ് പെട്ടെന്ന് വിമതരെ പ്രകോപിപ്പിച്ചത്.  അതിന് പിറ്റേദിവസം തന്നെ വിമതര്‍ നിരാഹാര സമരവും പ്രഖ്യാപിച്ചു. അന്വേഷണം വിമത നീക്കങ്ങളുടെ തലതൊട്ടപ്പനായ ഉന്നതനിലേക്ക് എത്തുന്നത് സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ തടയുകയാണ് സമരത്തിന്റെ ലക്ഷ്യ൦.

എന്നാല്‍ ഇത്തരം നാണംകെട്ട കളികള്‍ക്ക് സഭാ കേന്ദ്രങ്ങള്‍ ഉപകരണമായി ഉപയോഗിക്കുന്നത് തടഞ്ഞ് ഇവരെ സഭയില്‍ നിന്നുതന്നെ പുറത്താക്കണമെന്നാണ് ബഹുഭൂരിപക്ഷ വിശ്വാസികളും ആവശ്യപ്പെടുന്നത്. അതിനു വൈകിയാല്‍ സിനഡിനെതിരെ പ്രതിഷേധം ഉയര്‍ത്താനാണ് വിശ്വാസികളുടെ തീരുമാനം.

alanchery
Advertisment