Advertisment

ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാളിനെതിരെ റിപ്പോര്‍ട്ടുണ്ടാക്കിയ കമ്മീഷന്‍ അംഗമായിരുന്ന വൈദികന്‍ സ്വന്തം ഇടവകയില്‍ 6 കോടിയുടെ ക്രമക്കേട് നടത്തി പള്ളിമുറി പൂട്ടി മുങ്ങിയതായി ആക്ഷേപം. വൈദികന്‍ മുങ്ങിയത് അതിരൂപതയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്ന്

New Update

തൃശൂര്‍:  ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാളിനെതിരായ അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രമുഖ ഫൊറോന പള്ളി വികാരി മുങ്ങിയതായി ആക്ഷേപം. അതിരൂപതയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രത്തിലെ വികാരിയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

Advertisment

ഇടവകയില്‍ നടന്ന സ്വര്‍ണ്ണ വില്‍പ്പനയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമായി 6 കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഇടവകാംഗങ്ങള്‍ വൈദികനെതിരെ കേസ് നല്‍കാന്‍ ആലോചിക്കുന്നതിനിടെയാണ് വൈദികന്‍ മുങ്ങിയതെന്നു പറയുന്നു.

publive-image

വികാരിയുടെ മുറി പൂട്ടി സ്വന്ത൦ കാറില്‍ പുറത്തേക്ക് പോയ വൈദികനെപ്പറ്റി സഹവികാരിമാര്‍ക്കോ കമ്മിറ്റിക്കാര്‍ക്കോ വിവരമില്ല. രൂപതാ കേന്ദ്രത്തില്‍ എത്തിയതായും വിവരം ലഭിച്ചിട്ടില്ല.

തീര്‍ഥാടന കേന്ദ്രത്തിലെ ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തിയതില്‍ വ്യാപകമായ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടവകയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‍ രണ്ടു തവണ വൈദികനെ ഇടവകക്കാര്‍ ചേര്‍ന്ന്‍ മുറിയില്‍ തടഞ്ഞുവച്ചിരുന്നു.

രണ്ടാം തവണ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഇതേ വൈദികന്‍ അധ്യക്ഷനായി 20 അംഗ കമ്മീഷനെ ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ 6 കോടി രൂപയുടെ അഴിമതി ഇടവകയില്‍ നടന്നതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന്‍ ഇതില്‍ ഭാഗഭാക്കായിരുന്ന 5 കമ്മിറ്റിക്കാരെ ആജീവനാന്ത ഇടവക കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നും നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് വൈദികനെ കാണാനില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് ഇതേ വൈദികന്‍ രൂപതാ ചുമതലകളില്‍ ഉണ്ടായിരുന്ന സമയത്തും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി പരാതിയുണ്ടായിരുന്നു.

രൂപതയെ തന്നെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിയിട്ട ഇടപാടുകള്‍ നടന്നത് ഇക്കാലത്താണ്. അത്തരം ബാധ്യതകള്‍ക്ക് ഉത്തരവാദിത്വം കര്‍ദ്ദിനാളിന്റെ തലയില്‍ ചുമത്തി രക്ഷപെടാന്‍ ശ്രമം നടക്കുന്നതിനിടെയിലാണ് വിമത നീക്കങ്ങളുടെ മുഖ്യ നേതൃനിരയിലുണ്ടായിരുന്ന വൈദികന്‍ സാമ്പത്തിക ക്രമക്കേടുകളില്‍ അകപ്പെട്ട് മുങ്ങിയിരിക്കുന്നത്.

ഇടവകയില്‍ ജനം വൈദികനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വികാരിയെ കാണാനില്ലെന്ന പോസ്റ്ററുകളും പള്ളി പരിസരത്ത് പതിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇടവകക്കാര്‍.

alanchery
Advertisment