Advertisment

ഗള്‍ഫ് മലയാളിയുടെ കുടുംബത്തില്‍ ദുരന്തമായി മാറിയത് മകളുടെ ഫെയ്സ്ബുക്ക് സൗഹൃദം ! ആരെന്നും എന്തെന്നും അറിയാതെ ഫെയ്സ്ബുക്കില്‍ സൗഹൃദങ്ങളുണ്ടാക്കുന്ന യുവത്വത്തിനുള്ള മുന്നറിയിപ്പായി മാറിയ ദുരന്തം ഇങ്ങനെ !

New Update

കൊല്ലം:  ഗള്‍ഫിലെ പ്രവാസി മലയാളിയായ പി കെ വര്‍ഗീസിന്റെ കുടുംബത്ത് ഇന്നലെയുണ്ടായ ദുരന്തം വകതിരിവില്ലാതെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന യുവ തലമുറയ്ക്കുള്ള മുന്നറിയിപ്പാണ്.

Advertisment

മുംബൈയില്‍ നേഴ്സായ മകള്‍ ഊരും പേരും സ്വഭാവവും പാരമ്പര്യവും എന്തെന്നറിയാതെ ഏതോ അന്യനാട്ടുകാരനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഉണ്ടാക്കിയ സൗഹൃദം ഒടുവില്‍ നിരപരാധിയായ സ്വന്തം അമ്മയുടെ ജീവനെടുക്കുന്നത് വരെയെത്തി.

publive-image

കുളത്തൂപ്പുഴ ഇ എസ് എം കോളനി പാറവിള പി കെ വര്‍ഗീസിന്റെ ഭാര്യ മേരിയാണ് (48) ഇന്നലെ കാമുകന്റെ കുത്തേറ്റ് മരിച്ചത്. കൊറിയര്‍ സര്‍വീസുകാരനെന്ന വ്യാജേന വീട്ടിലെത്തിയ മകളുടെ 'കാമുകനായ' സതീഷ്‌ (27) ആണ് വീട്ടില്‍ വച്ച് മേരിയെ കുത്തിവീഴ്ത്തിയത്.

മകളെ വിവാഹം ചെയ്ത് തരണമെന്ന അഭ്യര്‍ത്ഥന മേരി നിരസിച്ചതോടെ ക്ഷുഭിതനായ സതീഷ്‌ മേരിയുടെ വലത്തെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മേരി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. ഭര്‍ത്താവ് ഗള്‍ഫിലും മൂത്തമകള്‍ ലിസ മുംബൈയിലും ഇളയ മകള്‍ ലിന്‍സ ബാംഗ്ലൂരിലുമായിരുന്നു.

കുത്തേറ്റ് അലറിവിളിച്ച് ചോരയില്‍ കുളിച്ച് വീട്ടില്‍ നിന്നിറങ്ങി ഓടിയ മേരിയെ അയല്‍ക്കാര്‍ ആദ്യം കുളത്തുപ്പുഴയിലെയും പിന്നെ അഞ്ചലിലെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ രക്ഷപെടാന്‍ ശ്രമിച്ച പ്രതി സതീഷിനെയും ഇയാള്‍ വന്ന ടാക്സി കാറിന്റെ ഡ്രൈവര്‍ മധുര സ്വദേശി ചിത്തിര സെല്‍വനെയും നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.  കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment