Advertisment

തിരുവനന്തപുരത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഫാ. ആല്‍ബിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഭാ നേതൃത്വം. സംഭവത്തിന് തൊട്ടുമുമ്പ് വൈദികന്റെ മുറിയിലുണ്ടായിരുന്ന ആളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ ആല്‍ബിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ വട്ടിയൂര്‍ക്കാവിനടുണ്ട് വേറ്റിക്കോട് വിമല ഹൃദയ മാതാ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഫാ. ആല്‍ബിന്‍ വര്‍ഗീസ് തേവലപ്പുറത്തിനെയാണ് ദേവാലയത്തോട് ചേര്‍ന്നുള്ള വൈദിക മന്ദിരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

സംഭവ ദിവസം ഇതൊരു ആത്മഹത്യയാണെന്ന് കരുതിയ പൊലീസും , നാട്ടുകാരും സഭാ അധികൃതരും, തുടര്‍ന്നുള്ള മണിക്കൂറുകളില്‍ വ്യത്യസ്ഥമായ രീതിയാണ് കാര്യങ്ങള്‍ അറിഞ്ഞത്. ഉച്ചക്ക് രണ്ടര മണിക്ക് ആശുപത്രിയില്‍ നിന്നും മടങ്ങി വന്ന ഫാ. ആല്‍ബിന്‍ തന്റെ മുറിയില്‍ വിശ്രമിക്കാന്‍ പോയ ശേഷം മറ്റാരും തന്നെ തന്റെ മുറിയില്‍ നിന്നും അദ്ദേഹത്തെ പുറത്തേക്ക് കാണുകയോ, അദ്ദേഹത്തോട് ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ഫോണില്‍ സംസാരിക്കാന്‍ പലരും ശ്രമിച്ചപ്പോഴും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. എന്നാല്‍ ഉച്ചക്ക് മൂന്ന് മണിയോട് കൂടി അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തില്‍ അദ്ദേഹത്തെ അന്വേഷിച്ച് ചിലര്‍ വന്നിപ്പോള്‍ പ്രധാന വാതില്‍ അകത്ത് നിന്നും അടച്ചിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞിരുന്നില്ല.

കോളിങ് ബെല്‍ അടിക്കുകയും, അച്ഛനെ ഉറക്കെ വിളിക്കുകയും ചെയ്തപ്പോള്‍ അകത്ത് നിന്നും മറ്റൊരാല്‍ ഇറങ്ങി വന്ന് ജന്നലിലൂടെ അച്ഛന്‍ ഇപ്പോള്‍ വിശ്രമിക്കുകയാണെന്നും അതിനാല്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും പറഞ്ഞ് അവരെ മടക്കി അയച്ചു. നാലര മണിക്ക് തൊട്ടടുത്തുള്ള കോണ്‍വെന്റില്‍ നിന്നും ചായയുമായി സിസ്റ്റര്‍മാര്‍ എത്തിയപ്പോഴും കതക് അകത്ത് നിന്നും അടച്ചിരുന്നതായികണ്ടു. എന്നാല്‍ അഞ്ച് മണിക്ക് ശേഷം ഈ കതക് തുറന്ന് ഇട്ടിരിക്കുന്നതാണ് കണ്ടത്.

ഏകദേശം മൂന്ന് മണിമുതല്‍ അഞ്ച് മണിവരെയുള്ള രണ്ട് മണിക്കൂര്‍ സമയം മുകളില്‍ അച്ഛന്‍ ഉണ്ടായിരുന്ന സമയത്ത് മുന്‍പ് പറഞ്ഞ ഈ വ്യക്തി കൂടി ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്.

ഈ സാഹചര്യത്തില്‍ അച്ഛന്റെ മരണം ഒരു ആത്മഹത്യാണെന്ന് വിശ്വസിക്കുവാന്‍ സാധിക്കുകയില്ലെന്ന് സഭാ വിശ്വാസികള്‍ പറയപ്പെടുന്നു. വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്‌ററ് തയ്യാറാക്കാനായി പൊലീസും, ഫോറന്‍സിക് വിദഗ്ധരും എത്തിയപ്പോള്‍ നാട്ടുകാരും, ഇടവക ജനങ്ങളും അവരെ തടയുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം മാത്രം നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നും പറഞ്ഞു.

ഇതിനെ തുടര്‍ന്ന് വന്ന ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരുന്ന വരെ കാത്തു നില്‍ക്കുകയും ഒടുവില്‍ കമ്മീഷണറും മറ്റ് വിദ്ധരായ ഫോറണ്‍സിക് ഉദ്യോഗസ്ഥരും എത്തിയശേഷമാണ് നടപടി ആരംഭിച്ചത്. നാലര മണിക്കൂര്‍ നേരം ഇവര്‍ തെളിവെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ട് പോയത്. സംഭവത്തെ കുറിച്ച് സഭാ അധികൃതര്‍ക്കും ഇതേ നിലപാട് തന്നെയാണ് ഉള്ളത്.

ഈ സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ട് എന്നും ഫാദര്‍ ആല്‍ബില്‍ ആത്മഹത്യയിലേക്ക് തിരിയേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ലാത്തതിനാല്‍ ഈ സംഭവത്തില്‍ സംശയമുണ്ടെന്നും ഇതൊരു കൊലപാതകമാണെന്ന് സഭാ അധികൃതരും , സിശദീകരിക്കുന്നു.

അതിനാല്‍ പൊലീസ് എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് സഭയുടെ ആവശ്യം ഇതിനെ സംബന്ധിച്ച് മേജര്‍ അതിരൂപത വികാരി ജനറല്‍ മോര്‍സിംഗ്മോര്‍ മാത്യു മനമരക്കല്‍ കോറപ്പീസ് സ്‌കോപ്പായും, ഫാ. ആല്‍ബിന്റെ മൂത്ത സഹോദരന്‍ റോബിന്‍ വര്‍ഗീസും മുഖ്യമന്ത്രി പിണറായി വജയന് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത് വന്നിട്ടുണ്ട്.

Advertisment