Advertisment

ഫ്രാങ്കോയ്ക്കൊപ്പമുള്ളവരില്‍ നിന്നും ഭീഷണിയുണ്ടെന്നറിയിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി

New Update

കൊച്ചി:  ഫ്രാങ്കോ മുളയ്ക്കലിനൊപ്പമുള്ളവരില്‍ നിന്നും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഡിജിപിക്കും ആലുവാ കോട്ടയം എസ്പിമാര്‍ക്കും കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി.

Advertisment

publive-image

എന്ത് ഹീനകൃത്യവും നടത്താന്‍ മടിയില്ലാത്ത, പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പീഡനത്തിനിരയായ സഹോദരിയ്‌ക്കൊപ്പം നിന്നതിനാലാണ് ഫ്രാങ്കോയ്ക്കും അനുയായികളും കടുത്ത ശത്രുത പുലര്‍ത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

ശത്രുതമൂലം ഫ്രാങ്കോയുടെ ആളുകള്‍ തന്റെ സഹോദരനെതിരെ കള്ളപ്പരാതി നല്‍കിയിട്ടുണ്ട്. ഫ്രങ്കോയുടെ അനുയായിയായ തോമസ് ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Advertisment