Advertisment

ഫ്രറ്റേണിറ്റി ട്രൈബൽ ഓഫിസ് ബഹുജന മാർച്ച് ശനിയാഴ്ച

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  നിലമ്പൂർ എം.ആർ.എസ് സ്കൂളിലെ ആദിവാസി വിദ്യാർഥി സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കുക, വിദ്യാർഥികൾ സ്കൂൾ അധ്യാപകർക്കെതിരെ ഉന്നയിച്ച ലൈംഗിക ചൂഷണ ആരോപണങ്ങൾ അന്വേഷിക്കുക, സ്കൂളിലെ അകാദമിക് - ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സർക്കാർ ഫണ്ടുകളുടെ വിനിയോഗം സുതാര്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നിലമ്പൂർ ട്രൈബൽ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.

Advertisment

publive-image

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ, സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, ആദിവാസി നേതാക്കളായ ചിത്ര, അനിൽ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.ഐ അബ്ദുൽ റഷീദ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ്, ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ എന്നിവർ സംസാരിക്കും.

സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളും മരണപ്പെട്ട സതീഷിന്റെ കുടുംബവും പരിപാടിയിൽ സംബന്ധിക്കും.

Advertisment