Advertisment

നിയമസഭാ സമ്മേളനത്തിൽ ഗവർണറും ചെന്നിത്തലയുടെ പ്രമേയവും പ്രഷുബ്ധ വിഷയങ്ങളാകാം. പ്രമേയം തള്ളാനൊരുങ്ങി സർക്കാർ ! തള്ളിയാൽ ബി ജെ പി - സി പി എം ധാരണ തുറന്നുകാട്ടാൻ കോൺഗ്രസ് നീക്കം !

New Update

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ സംസ്ഥാനത്ത് ഭരണ - പ്രതിപക്ഷ പോര് ശക്തമായി. ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് നൽകിയ പ്രമേയത്തെ ചൊല്ലി സർക്കാർ - പ്രതിപക്ഷ പോര് മുറുകി.

Advertisment

പ്രമേയം ചർച്ചയ്‌ക്കെടുത്താലും തള്ളിയാലും അത് സർക്കാരിന് തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

publive-image

പ്രതിപക്ഷ നേതാവിന്റെ പ്രമേയം ചട്ട പ്രകാരം തന്നെയാണെന്ന് ഇന്ന് സ്പീക്കർ വെളിപ്പെടുത്തിയതോടെ പ്രമേയം ചർച്ചയ്‌ക്കെടുക്കണമോ വേണ്ടയോ എന്ന വിഷയം ഇനി നിയമസഭയുടെ കാര്യോപദേശക സമിതിയുടെ മുമ്പിലാണ്.

പ്രമേയം തള്ളാനാണ് കാര്യോപദേശക സമിതി തീരുമാനിക്കുകയെന്നാണ് റിപ്പോർട്ട്. അതിനു മുന്നോടിയായാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ ധാരണയിലായെന്ന ആരോപണവുമായി കെ മുരളീധരൻ എം പി രംഗത്തെത്തിയത്.

ചെന്നിത്തലയുടെ പ്രമേയം തള്ളിയാൽ ഇക്കാര്യത്തിൽ നിയമസഭയ്ക്കുള്ളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

പ്രമേയം ചർച്ചയ്‌ക്കെടുത്താൽ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത ശക്തമാകും. ചർച്ച അനുവദിച്ചാൽ പ്രമേയത്തെ അനുകൂലിക്കുകയെന്നതും എതിർക്കുകയെന്നതും സർക്കാരിന് വിഷമകരമായ ദൗത്യമാണ്.

പ്രമേയം പരിഗണനയ്ക്ക് പോലും എടുക്കാതിരുന്നാൽ ബി ജെ പി - സി പി എം ധാരണയെന്ന പേരിൽ പ്രതിപക്ഷം സി പി എമ്മിനെതിരെ തിരിയും. നിയമസഭയ്ക്കുള്ളിലും ഈ വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇതോടെ പൗരത്വ വിഷയത്തിൽ ആദ്യ ഘട്ടത്തിൽ രാഷ്ട്രീയ നേട്ടം കൊയ്ത സർക്കാരിന് പുതിയ സാഹചര്യത്തിൽ കാര്യങ്ങൾ അത്ര ഭദ്രമല്ല.

Advertisment