Advertisment

പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചു: കണ്ണൂരില്‍ വരന്‍ വിവാഹത്തലേന്ന് പീഡനക്കേസില്‍ അറസ്റ്റില്‍

author-image
admin
New Update

കണ്ണൂര്‍:  വിവാഹത്തലേന്ന് വരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം ഇതോടെ മുടങ്ങി. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് വരന്‍ അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് വരനെ അറസ്റ്റുചെയ്തിരിക്കുന്നത്.

Advertisment

publive-image

കണ്ണൂരിലെ പാനൂരിലാണ് സംഭവം. ഇന്ന് പ്രദേശവാസിയായ യുവതിയുമായി യുവാവിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. പക്ഷെ യുവാവിനെ ഇന്നലെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവാവിനെതിരെ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചതായി കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടന്നു പരാതി സത്യമെന്ന് ബോധ്യപ്പെട്ടതോടെ ഇന്നലെ പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Advertisment