Advertisment

ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ ആഹ്വാനം പാളി. സമസ്തയും ജമാഅത്തെ ഇസ്ലാമിയും ഹര്‍ത്താല്‍ തള്ളിയ പിന്നാലെ കടകള്‍ തുറക്കുമെന്ന് വ്യാപാരികളും. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പോലീസ് സര്‍ക്കുലറും

New Update

publive-image

Advertisment

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നീക്കം പാളുന്നു. സമസ്ത , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മുസ്ലീം സംഘടനകളും പോലീസും ഹര്‍ത്താലിനെ തള്ളിയ പിന്നാലെ ഇപ്പോള്‍ വ്യാപാരി വ്യവസായ ഏകോപന സമിതിയും ഹര്‍ത്താലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പറഞ്ഞ വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്സിറുദ്ദീന്‍ അന്ന് സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, ബിഎസ്പി, സോളിഡാരിറ്റി, എസ്‌ഐഒ, ജ നകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

publive-image

ഇതോടെയാണ് ഹര്‍ത്താലിനെ തള്ളി സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. ഹര്‍ത്താലിനെ തള്ളി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസും ലീഗും മറ്റു പ്രമുഖ പാര്‍ട്ടികളും ഹര്‍ത്താലിന് എതിരാണ്.

ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമ വിരുദ്ധമെന്ന നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ് പോലീസും .

ഇതോടെ ചില സംഘടനകളുടെ ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ നീക്കം പാളുകയാണ്. സംഘടനകള്‍ പിന്മാറിയില്ലെങ്കില്‍ പോലും ഹര്‍ത്താലിന്‍റെ പേരില്‍ വഴിതടയലോ കടയടപ്പിക്കാലോ ഉണ്ടായാല്‍ ശക്തമായ പോലീസ് നടപടി ഉണ്ടാകും എന്നുറപ്പാണ്.

harthal
Advertisment