Advertisment

ടി എന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനത്തിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

New Update

കൊച്ചി:  മുന്‍ എംപിയും സിപിഎം നേതാവുമായ ടി എന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

Advertisment

നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കൃത്യമായ യോഗ്യത ഇല്ലാതെയാണ് ജി. ജയരാജിനെ ഈ പദവിയില്‍ നിയമിച്ചതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

publive-image

സിഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ആ പദവിയില്‍ തുടരുകയായിരുന്നു.

സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലീഷ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍ മോഹനചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. വിരമിച്ച്‌ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

Advertisment