Advertisment

പരീക്ഷ ലയനം ഹയർ സെക്കന്ററി പരീക്ഷകളെ അട്ടിമറിക്കാനുള്ള ഗൂഢ നീക്കം

author-image
സാബു മാത്യു
New Update

ഇടുക്കി: പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളിലെ പൊതു പരീക്ഷകൾ ഒന്നാക്കിയതോടെ ഹയർ സെക്കന്ററി പരീക്ഷ നടത്തിപ്പ് അവതാളത്തിലായി. പരീക്ഷകൾ അവസാനിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്ത് അയക്കാൻ ചീഫുമാർക്ക് കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

Advertisment

കേരളത്തിലെ ഒരു സ്കൂളുകളിലും ഇതുവരെയും മാർക്ക് ലിസ്റ്റുകളോ പാക്കിങ് സ്ലിപ്പുകളോ ഡൌൺലോഡ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പരീക്ഷകൾ ലയിപ്പിച്ചതിന്റെ ഫലമായി സംഭവിച്ച താളപ്പിഴകളാണ് ഇതിനു കാരണം. പത്തിലെ പരീക്ഷകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വേർ പതിനൊന്നിനും പത്രണ്ടിനും കൂടി നടപ്പാക്കിയാണ് പ്ലസ് ടു പരീക്ഷകളെ സർക്കാർ അട്ടിമറിച്ചത്.

publive-image

കേവലം പത്തു വിഷയം മാത്രം കൈകാര്യം ചെയ്യാനറിയാവുന്നവരാണ് പ്ലസ് ടുവിലെ നാല്പത്തഞ്ചോളം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. അത് തന്നെ വലിയ ആശയകുഴപ്പം പ്ലസ് റ്റു പരീക്ഷയിൽ ഉണ്ടാക്കിയിട്ടുണ്ട്.

പരീക്ഷ ഡ്യൂട്ടികൾ മുതൽ ആരംഭിച്ചതാണ് ഈ വർഷത്തെ പ്രശ്നങ്ങൾ. മിക്ക ജില്ലകളിലും നൂറു കിലോമീറ്ററിന് അപ്പുറമാണ് അധ്യാപകർക്ക് നിയമനം ലഭിച്ചത്. ഇടുക്കി പോലുള്ള ജില്ലകളിൽ വനിതാ അധ്യാപകരടക്കമുള്ളവർ ഹോസ്റ്റലുകളിലും മറ്റു വീടുകളിലും താമസിച്ചാണ് ഡ്യൂട്ടി ചെയ്യുന്നത്.

ഇതെല്ലം പൊതുവിദ്യാഭ്യസ വകുപ്പ് കൈകാര്യം ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന ഭരണ കക്ഷി സംഘടനക്കാരുടെയും ചെയ്തികളാണെന് AHSTA ആരോപിച്ചു.

ചൊവ്വാഴ്ച രാവിലെ 9.30 ന് ആണ് SSLC പരീക്ഷകൾക്കൊപ്പം പ്ലസ് റ്റു പരീക്ഷകളും ആദ്യമായി നടന്നത്. പക്ഷെ 12.45 ന് എല്ലാ പരീക്ഷകളും കഴിഞ്ഞിട്ടും ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്യാനുള്ള രേഖകളൊന്നും 4 മണിവരെയും സോഫ്റ്റ് വെയറിൽ ലഭ്യമായില്ല.

Advertisment