Advertisment

ചർച്ച് ആക്ട് കരട് ബില്ലിനെതിരെ ഇന്ത്യൻ കാത്തലിക് ഫോറം പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ക്രൈസ്തവ സഭകളുടെ സ്വകാര്യ സ്വത്തിൽ കൈകടത്താനുള്ള ഗവൺമെൻറിന്റെ രഹസ്യ അജണ്ടയെ എന്ത് വില കൊടുത്തും തടയുമെന്ന് ഇന്ത്യൻ കാത്തലിക് ഫോറം. ഇന്ത്യയിലെ സാംസ്കാരിക വിദ്യാഭ്യാസ ആതുര ശുശ്രൂഷ മേഖലയിൽ ക്രൈസ്തവ സഭകൾ നല്കിയ സംഭാവനകൾ ബോധപൂർവ്വം മറച്ച് വെച്ച് കൊണ്ട് കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതിന് ഈ സർക്കാർ വലിയ വില കൊടുക്കേണ്ടി വരും.

Advertisment

publive-image

കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്ത സഭകൾകെതിരെ ആസൂത്രിതമായ നീക്കം നടത്തികൊണ്ടു വരികയായിരുന്നു. ലക്ഷകണക്കിന് വിശ്വാസികൾ ഇതിനെതിരെ മാതൃകാപരമായി പ്രതിഷേധിക്കണമെന്നും ഇതിന് വേണ്ടി ഏതറ്റം വരെയും സമരം ചെയ്യുമെന്നും ഇന്ത്യൻ കാത്തലിക് ഫോറം അറിയിച്ചു.

publive-image

പ്രതിഷേധ സൂചകമായി എറണാകുളം - അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് നിന്ന് പ്രതിഷേധ ജാഥ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡണ്ട് അഡ്വ.മെൽബിൻ മാത്യു അദ്ധ്യക്ഷം വഹിച്ചു ജനറൽ സെക്രട്ടറി അഡ്വ. ഡാൽബി ഇമ്മാനുവൽ സ്വാഗതവും, വൈസ് പ്രസിഡണ്ട് അനിൽ ജോസഫ്, റ്റോജോ ചിറ്റേത്തുകളം എന്നിവർ പ്രസംഗിച്ചു.

Advertisment