Advertisment

ഉടന്‍ പ്രതീക്ഷിക്കുക - 'എന്‍റെ തിരഞ്ഞെടുത്ത 101 ഉപന്യാസങ്ങള്‍' - 'മോഷണ കവയിത്രി' ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ !

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ:  കലോത്സവ വേദിയില്‍ വിധി കര്‍ത്താവായെത്തിയ ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ.  ആലപ്പുഴയില്‍ നടത്തുന്ന സ്കൂള്‍ കലോത്സവത്തിലെ മലയാളം ഉപന്യാസ മത്സരത്തിലാണ് കവിതാ കോപ്പിയടി ആരോപണം നേരിടുന്ന ദീപാ നിശാന്ത് വിധികര്‍ത്താവായത്.

Advertisment

publive-image

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കലോത്സവ വേദിയില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നത്.  അതിനിടെ സോഷ്യല്‍ മീഡിയയും ഇത് ഏറ്റുപിടിച്ചു. 'ഉടന്‍ പ്രതീക്ഷിക്കാം ഒരുത്തമ സൃഷ്ടി - എന്‍റെ തിരഞ്ഞെടുത്ത 101 ഉപന്യാസങ്ങള്‍' എന്നൊക്കെയാണ് ട്രോളര്‍മാരുടെ പരിഹാസം.

publive-image

<മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് ജി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌>

ദീപാ നിശാന്തിനെ വിധികര്‍ത്താവാക്കിയതിനെതിരെ ഡി പി ഐ നല്‍കിയ വിശദീകരണവും പരിഹാസ്യമായിട്ടുണ്ട്. അധ്യാപികയും എഴുത്തുകാരിയും എന്ന നിലയില്‍ മുമ്പും വിധികര്‍ത്താവായിരുന്ന ഒരാളെന്ന നിലയിലാണ് അവരെ ക്ഷണിച്ചതെന്നാണ് വിശദീകരണം. മാത്രമല്ല ഉപന്യാസ മേഖലയില്‍ അവര്‍ക്കെതിരെ പരാതിയില്ലെന്നും സംഘാടകര്‍ പറയുന്നു.

publive-image

എന്നാല്‍ അവര്‍ എങ്ങനെ എഴുത്തുകാരി ആയെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇനി ആ ലേബല്‍ ചാര്‍ത്തി നല്‍കി മോഷണ കവയിത്രിയെ എഴുന്നള്ളിക്കേണ്ടതില്ലെന്നാണ് വിമര്‍ശനം. മോഷണം ഏത് മേഖലയിലാണ് നടത്തിയതെന്ന് മാത്രം കണക്കാക്കിയാണോ അവരുടെ കോപ്പിയടിയെ വിലയിരുത്തേണ്ടതെന്നും സോഷ്യല്‍ മീഡിയ ചോദ്യ൦ ഉന്നയിക്കുന്നു.

ഒന്നാംതരം കോപ്പിയടിക്ക് പിടിക്കപ്പെട്ട ഒരാളെ വീണ്ടും കൌമാര പ്രതിഭകളുടെ മുമ്പിലേക്ക് ആനയിക്കുന്നത് മികച്ച പ്രതിഭകളായ കുട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തില്ല എന്ന സംശയവും അവര്‍ പങ്കുവയ്ക്കുന്നു.

Advertisment