Advertisment

കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുകുട്ടികൾക്ക് ഗുരുതര പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂർ: കണ്ണൂര്‍ നടുവിലില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. കതിരുമ്മൽ ഷിബുവിന്റെ മകൻ എം.എസ്.ഗോകുൽ (8), ശിവകുമാറിന്റെ മകൻ ഇളം പാവിൽ കാഞ്ചിൻ കുമാർ (12) എന്നിവർക്കാണ് പരുക്കേറ്റത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.

Advertisment

publive-image

സ്ഫോടനത്തില്‍ കൈകാലുകള്‍ക്ക് പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.

ആർഎസ്എസ് പ്രവർത്തകനായ ഷിബുവിന്റെ വീട്ടിലായിരുന്നു സ്ഫോടനം. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment