Advertisment

ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന എം ടി പി നിയമഭേദഗതി പിന്‍വലിക്കുക - കെ.സി.വൈ.എം.

New Update

തൃശ്ശൂര്‍:   ഗര്‍ഭഛിദ്രത്തിനുള്ള കാലാവധി 24 ആഴ്ചയായി ഉയത്തിക്കൊണ്ടുള്ള എം ടി പി നിയമഭേദഗതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ ജീവാഗ്നി- പ്രതിഷേധ സംഗമം നടത്തി.

Advertisment

publive-image

കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്ന നിയമനടപടികളില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്താതെ അവരെ സംരക്ഷിക്കുന്നതിനാവശ്യമായിട്ടുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് തൃശ്ശൂര്‍ അതിരൂപത മുന്‍ സി.എല്‍.സി. ഡയറക്ടറും പുതുക്കാട് ഫൊറോന വികാരിയുമായ ഫാ. ജോണ്‍സണ്‍ സംസാരിച്ചു.

പൂര്‍ണ്ണ വളര്‍ച്ചയെത്തുവാന്‍ ദിവസങ്ങള്‍ ശേഷിക്കേ, ഗര്‍ഭസ്ഥ ശിശുവിനെ കീറിമുറിക്കുവാന്‍ അനുമതി കൊടുക്കുന്ന നിയമ വ്യവസ്ഥിതി അംഗീകരിക്കാനാവില്ല എന്ന് സംഗമത്തിന് അധ്യക്ഷത വഹിച്ചുകകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു പ്രസ്ഥാവിച്ചു.

കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, സ ംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജെയ്‌സന്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്ജ്, സംസ്ഥാന സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ,

സിബിന്‍ സാമുവല്‍, ഡെനിയ സിസി ജയന്‍, അബിനി പോള്‍, സംസ്ഥാന ട്രഷറര്‍ ജിജിഷ് മാര്‍ട്ടിന്‍, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍, തൃശ്ശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, തൃശ്ശൂര്‍ അതിരൂപത പ്രസിഡന്റ് സാജന്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു.

Advertisment