Advertisment

സംസ്ഥാനതല പ്രക്ഷോഭത്തിനൊരുങ്ങി കെ സി വൈ എം

New Update

കോട്ടയം:  കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകള്‍ക്കെതിരായും ചര്‍ച്ച് ആക്ടിന്റെ ന്യൂനതകള്‍ സഭയിലെ അല്‍മായരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയും കെ.സി.വെ.എം. സംസ്ഥാനതലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

Advertisment

മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 ന് കെ.സി.വൈ.എം. ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 32 രൂപത കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗങ്ങളും ഡിസംബര്‍ 15 ന് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സഭയുടെ ഔദ്യോഗിക സംഘടകളെയും വിശ്വാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിഷേധ റാലിയും യോഗങ്ങളും നടത്തുന്നതിനും കെ.സി.വൈ.എം. സംസ്ഥാനസമിതി ആഹ്വാനം ചെയ്യുന്നതായി കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അറിയിച്ചു.

സഭയ്‌ക്കെതിരെയുള്ള തിന്മശക്തികളെ ഒന്നായി നിന്ന് ചെറുക്കുമെന്നും അതിനുവേണ്ടി കെ.സി.വൈ.എം. കര്‍മ്മനിരതമായി നിലകൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധ റാലിക്കും യോഗങ്ങള്‍ക്കും കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികളും രൂപത സമിതി അംഗങ്ങളും നേതൃത്വം നല്‍കും.

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി, ബാബു, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, ടീന കെ. എസ്., ഷാരോണ്‍ കെ. റെജി, സി. റോസ് മെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment