Advertisment

സമാധാനത്തിനായി പുതുചരിത്രം കുറിച്ച് കെ.സി.വൈ.എം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കേരള കത്തോലിക്കാ സഭ യുവജനദിനമായി ആചരിച്ച ജൂലൈ 7 ഞായറാഴ്ച്ച കേരളത്തിലെ രണ്ടായിരത്തിൽപ്പരം കെ.സി.വൈഎം. യൂണിറ്റുകളിൽ മതത്തിന്റെ പേരിലുള്ള അക്രമണങ്ങൾക്കും ഭീകരവാദത്തിനെതിരെ, വർഗ്ഗീയതയ്ക്കെതിരെ മതേതരത്വം സംരക്ഷിക്കാൻ, ലോക സമാധാനത്തിനായി കെ.സി. വൈ. എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സമാധാന നടത്തം സംഘടിപ്പിച്ചു.

Advertisment

യുവജനങ്ങൾ സമാധാനത്തിന് എന്ന ആപ്തവാക്യവുമായി കെസിവൈഎം സംഘടിപ്പിച്ചുവരുന്ന യൂത്ത് ഫോർ പീസ് ക്യാംപെയിനിന്റെ നാലാം ഘട്ടം ആയിട്ടാണ് സമാധാന നടത്തം സംഘടിപ്പിക്കപ്പെട്ടത്.

publive-image

കെസിവൈഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തെ തുടർന്ന് കേരളത്തിലെ 32 രൂപതകളിലും സംഘടിപ്പിക്കപ്പെട്ട സമാധാന നടത്തത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിലായി പ്രായ ലിംഗ ഭേദമന്യേ 10 ലക്ഷത്തിലധികം ആളുകളാണ് ആണ് പങ്കെടുത്തത്. രണ്ടായിരത്തിൽപരം കെസിവൈഎം യൂണിറ്റുകൾ ഒരേ ദിവസം നടത്തിയ സമാധാന നടത്ത ക്യാമ്പയിൻ കേരളത്തിൻറെ പൊതുജന മനസാക്ഷി യിലേക്ക് പുതിയ വെളിച്ചം വീശുന്നതായിരുന്നു.

കെസിവൈഎം സംസ്ഥാന പ്രസിഡൻറ് സിറിയക് ചാഴികാടന്റേയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ബത്തേരി രൂപതയുടെ ആതിഥേയത്വത്തിൽ നെല്ലിമാളം സെൻറ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നിന്നും കുരിശടി വരെ നടത്തിയ സമാധാന നടത്തം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉണ്ട് കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ മോസ്റ്റ്‌. റെവ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പങ്കുചേർന്നത് യുവജനങ്ങൾക്ക് ആവേശം പകർന്നു.

കേരളത്തിലെ രണ്ടായിരത്തിൽപരം യൂണിറ്റുകളിൽ നടന്ന സമാധാന നടത്തത്തിന് വിവിധ രൂപത ഭാരവാഹികൾ കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി ബാബു, സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ ജോസ് റാൽഫ്, ഡെലിൻ ഡേവിഡ്, സംസ്ഥാന സെക്രട്ടറിമാരായ തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, ടീന കെ. എസ്, റോസ്മോൾ ജോസ് സംസ്ഥാന ട്രെഷറർ ഷാരോൻ കെ റെജി എന്നിവർ പങ്കെടുത്ത് നേതൃത്വം നൽകി.

Advertisment