Advertisment

കെ.സി.വൈ.എം.സംസ്ഥാനതല യുവജനദിനാഘോഷം ഇന്ന് വെള്ളയാംകുടിയില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ സംസ്ഥാനതല യുവജനദിനാഘോഷം ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍ വെള്ളയാംകുടി സെന്റ് ജോര്‍ജ്ജ് ഫൊറോന ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. ഉച്ചക്ക് 1.30 ന് റാലിയോടുകൂടി പരിപാടികള്‍ക്ക് ആരംഭം കുറിക്കും.

Advertisment

ഇടുക്കി രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ യുവജനസംഗമം ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഹാന്റ് റസലിംഗ് ചാമ്പ്യയായ കുമാരി ആന്‍സലറ്റ് മുഖ്യാതിഥി ആയിരിക്കും. രൂപതയിലെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ റാലിക്കും പൊതുസമ്മേളനത്തിനും മാറ്റു കൂട്ടും.

കേരളത്തിലെ 32 രൂപതകളില്‍ നിന്നായി ഏകദേശം 1500 യുവജനങ്ങള്‍ പങ്കെടുക്കുമെന്ന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍, ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, എന്നിവര്‍ അറിയിച്ചു.

കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, റ്റീന കെ.എസ്., ഷാരോണ്‍ കെ. റെജി, അസി. ഡയറക്ടര്‍ സി.റോസ് മെറിന്‍ എസ്.ഡി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.

Advertisment