Advertisment

ജോസ് ടോം പി ജെ ജോസഫിനെ കണ്ടത് മഞ്ഞുരുകലിന്റെ സൂചന ! കേരളാ കോണ്‍ഗ്രസിലെ ഭിന്നതയ്ക്കും പരിഹാരമായേക്കും ! ജോസഫ് നാളെ മുതല്‍ പ്രചരണ രംഗത്ത് സജീവമാകും !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മഞ്ഞുരുകലിന്റെ സൂചന.  പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നും പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാകാതിരുന്ന യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോം പി ജെ ജോസഫിനെ പുറപ്പുഴയിലെ വസതിയിലെത്തി സന്ദര്‍ശിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

തെരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയിലാണ്.  പരസ്പരമുള്ള ഏറ്റുമുട്ടലുകളും വിഴുപ്പലക്കലുകളും അവസാനിപ്പിച്ച് മാന്യമായ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള സാധ്യതകളാണ് ഇരുവിഭാഗങ്ങളും ആലോചിക്കുന്നത്.

ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ കൂകിവിളിച്ചത് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു.  എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണമായി മാത്രമേ അതിനെ കാണേണ്ടതുള്ളു എന്നായിരുന്നു ജോസ് വിഭാഗത്തിന്റെ പ്രതികരണം.

publive-image

അന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന ഹിയറിംഗില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുമ്പില്‍ ജോസ് ടോമിന് ചിഹ്നം കൊടുക്കുന്നതിനെതിരെ നിലപാടെടുത്ത് മിനിട്ടുകള്‍ക്കുള്ളിലായിരുന്നു ജോസഫ് ജോസ് ടോമിന്റെ പ്രചരണ വേദിയിലെത്തിയത്. അതേ വേദിയില്‍ തന്നെ പ്രവര്‍ത്തകരുടെ വികാരം തനിക്ക് മനസിലാകുമെന്ന് പറഞ്ഞ് ചിഹ്നം നിഷേധിക്കാനിടയായ സാഹചര്യവും ജോസഫ് വിശദീകരിച്ചിരുന്നു.

എന്നാല്‍ പിന്നീട് ജോസഫ് അനുകൂലികള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. അതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ ജോസ് ടോം ജോസഫിനെ വസതിയിലെത്തി കണ്ടത്.  ഇതോടെ നാളെ മുതല്‍ ജോസഫ് പ്രചരണ വേദികളില്‍ സജീവമാകും. ഈ തെരഞ്ഞെടുപ്പ് വിജയം യു ഡി എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന വസ്തുത നേതൃത്വം ജോസഫിനെ ധരിപ്പിച്ചിട്ടുണ്ട്. അത് ജോസഫും ഉള്‍ക്കൊണ്ടതായാണ് സൂചന.

 

pala ele
Advertisment