Advertisment

കേരളാ കോണ്‍ഗ്രസ് - എം പിടിക്കാനുള്ള ജോസഫ് വിഭാഗത്തിന്‍റെ നീക്കം പൊളിച്ചടുക്കിയ കോടതി വിധി സമ്പാദിച്ചത് കൊല്ലത്തെ ജോസഫ് ഗ്രൂപ്പ് ജില്ലാ നേതാവ് ! ജോസഫിന് വീണ്ടും തിരിച്ചടി

New Update

കോട്ടയം:  അനുസ്മരണ സമ്മേളനത്തിനുശേഷം കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെയും പാര്‍ട്ടി ലീഡറെയും തെരഞ്ഞെടുക്കാനുള്ള ജോസഫ് ഗ്രൂപ്പിന്റെ നീക്കം കോടതി ഇടപെടലിലൂടെ പൊളിച്ചത് ജോസഫ് ഗ്രൂപ്പ് നേതാവ് തന്നെ. കേരളാ കോണ്‍ഗ്രസ് ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് വഴി കേരളാ കോണ്‍ഗ്രസ് എമ്മിലെത്തിയ കൊല്ലം ജില്ലാ സെക്രട്ടറി അത്തിക്കാട് മനോജ് ആണ് വളഞ്ഞവഴിയിലൂടെ പാര്‍ട്ടി പിടിക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിച്ചത്.

Advertisment

publive-image

ആദ്യം ജോസഫ് ഗ്രൂപ്പിന്റെ നോമിനിയായി ജില്ലാ ട്രഷററായിരുന്ന മനോജ്‌ കഴിഞ്ഞ പാര്‍ട്ടി പുനസംഘടനയിലൂടെയാണ് ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാകുന്നത്. രണ്ടും ജോസഫ് ഗ്രൂപ്പ് പ്രതിനിധിയെന്ന നിലയിലായിരുന്നു. ഇതോടെ കേരളാ കോണ്‍ഗ്രസിലെ നിലവിലെ സംഭവ വികാസങ്ങളില്‍ ജോസഫ് ഗ്രൂപ്പിനുള്ളിലെ അതൃപ്തിയും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

പി ജെ ജോസഫോ ജോസ് കെ മാണിയോ ആര് വേണമെങ്കിലും ചെയര്‍മാനായിക്കൊള്ളട്ടെ, പക്ഷെ അത് വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമായിരിക്കണം എന്നായിരുന്നു മനോജിന്റെ നിലപാട്. താനുള്‍പ്പെടെയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇല്ലാതാക്കരുതെന്നായിരുന്നു മനോജ്‌ പറഞ്ഞത്.

ഇതോടെ ഇന്നലെ നിശ്ചയിച്ച കെ എം മാണി അനുസ്മരണ സമ്മേളനത്തിന് തൊട്ടുമുമ്പ് ജോസഫ് അനുകൂലികളായ സംസ്ഥാന സമിതി അംഗങ്ങളെ തലേദിവസം തന്നെ തലസ്ഥാനത്തെത്തിച്ച് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തിയതായ പേപ്പറുകളില്‍ ഒപ്പിടുവിച്ചുകൊണ്ട് പാര്‍ട്ടി പിടിക്കാന്‍ ജോസഫ് ഗ്രൂപ്പ് നടത്തിയ മുന്നൊരുക്കങ്ങളൊക്കെ പൊളിയുകയായിരുന്നു.

അഡ്വ. ബിലാഹരിയാണ് വേനല്‍ക്കാല കോടതിയില്‍ മനോജിനായി ഹാജരായി കേരളാ കോണ്‍ഗ്രസ് ഭരണഘടനയും നിയമാവലിയും സംബന്ധിച്ച് വാദം നടത്തി വിധി സമ്പാദിച്ചത്.

അനുസ്മരണ സമ്മേളനം കഴിഞ്ഞ് സംസ്ഥാന സമിതി വിളിച്ചുകൂട്ടാന്‍ മോന്‍സ് ജോസഫും ജോയി എബ്രാഹവും ചേര്‍ന്ന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു കോടതി ഉത്തരവ് ആമിന്‍ വഴി ജോയി എബ്രാഹത്തിന് അനുസ്മരണ സമ്മേളനത്തിന്റെ സ്റ്റേജില്‍ തന്നെ കൈമാറുന്നത്.

kerala congress new pala ele
Advertisment