Advertisment

പി സി ജോർജ്ജിന്റെ വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ് ജോസ് കെ മാണിയുടെ വിദ്യാർത്ഥി സംഘടനയിൽ അംഗത്വമെടുത്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  പി സി ജോർജ്ജ് അധ്യക്ഷനായ കേരളം ജനപക്ഷത്തിന്റെ വിദ്യാർത്ഥി വിഭാഗം സംസ്ഥാന അധ്യക്ഷൻ ജോസ് കെ മാണി ചെയർമാനായ കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിൽ അംഗത്വമെടുത്തു.

Advertisment

publive-image

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി 56-)മത് ജന്മദിനത്തോട് അനുബന്ധിച്ച് ചേർന്ന ജന്മദിന സമ്മേളനത്തിൽ വച്ചാണ് പി സി ജോർജ്ജിന്റെ വിദ്യാർത്ഥി അനുയായി ജോസ് കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ച് കെ എസ് സി എമ്മിന്റെ ഭാഗമായി മാറിയത്.

publive-image

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രെസിഡന്റ് അഖിൽ മാടക്കൽ ആണ് ഇന്ന് കോട്ടയത്ത് പാർട്ടി സംസ്ഥാന ഓഫീസിൽ ജോസ് കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ചത്.

കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി സ്റ്റിഫൻ ജോർജ്ജ്, ജനറൽ സെക്രട്ടറി അഡ്വ. ജോബ് മൈക്കിൾ, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാലാ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

publive-image

അടുത്തിടെ ജോർജ്ജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്നും ഏതാനും പ്രവർത്തകർ ജോസ് കെ മാണി ചെയർമാനായ കേരളാ കോൺഗ്രസിൽ ചേർന്നിരുന്നു. വീണ്ടും ജോർജ്ജിന്റെ പാർട്ടിയിൽ നിന്നും ജോസ് കെ മാണി പക്ഷത്തേക്ക് കൂറുമാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Advertisment