Advertisment

സ്‌കൂട്ടര്‍ തെന്നിമറിഞ്ഞു: പിന്നില്‍ സീറ്റിലിരുന്നു യാത്ര ചെയ്ത കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം

New Update

കോട്ടയം:  സുഹൃത്തായ യുവതിയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിഞ്ഞു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ടെക്നോപാര്‍ക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനീയറും കോട്ടയം പള്ളം സ്വദേശിനിയുമായ റീനു എല്‍സ രഞ്ജിത്താണ്(24) റോഡില്‍ തലയിടിച്ചു വീണ് മരിച്ചത്.

Advertisment

publive-image

തിരുവനന്തപുരം കഴക്കുട്ടത്താണ് അപകടമുണ്ടായത്. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നിയമം വന്നതിനേ ചൊല്ലി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് റീനുവിന്റെ ദാരുണാന്ത്യം.

മൂന്നുദിവസം മുമ്പ് രാത്രി കഴക്കൂട്ടം കെ.എസ്.ഇ.ബി സബ് സ്റ്റേഷനടുത്ത് ദേശീയ പാതയിലാണ് അപകടം. കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവെ എതിരെ വന്ന വാഹനം കണ്ട് പെട്ടെന്ന് ബ്രെയ്ക്കിടുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് പിന്നില്‍ യാത്ര ചെയ്തിരുന്ന റീനു റോഡിലേക്ക് തെറിച്ച് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. സ്്കൂട്ടര്‍ ഓടിച്ച അബിലാ തോമസിനും പരുക്കുണ്ട്.

ടെക്നോപാര്‍ക്കിലെ ''ഇവൈ'' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായാണ് റീനു. സംസ്‌കാരം നടത്തി. പള്ളം പ്ലാമ്പറമ്പില്‍ രഞ്ജിത് മാത്യു കുര്യന്റെയും (എം.ആര്‍.എഫ്, വടവാതൂര്‍) ജിജി രഞ്ജിത്തിന്റെയും (ഹൈഡമിസ്ട്രസ്, സി.എം.എസ് എല്‍.പി.എസ്, പാക്കില്‍) മകളാണ്. സഹോദരന്‍: റൂയിസ് (വിദ്യാര്‍ഥി).

Advertisment