Advertisment

റിപ്പബ്ലിക്ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും: കെ.സി.വൈ.എം.

New Update

കോട്ടയം:  രാജ്യത്തിന്റെ അഖണ്ഡതയും മതേതര സ്വഭാവവും തകര്‍ക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന സമിതി ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും.

Advertisment

ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങളെയും ഭരണഘടനക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും സംരക്ഷണങ്ങളും നിറവേറ്റുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ ലംഘനങ്ങള്‍ ഫാസിസ്റ്റ് നടപടിക്ക് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ 4500 ഓളം ദേവാലയങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനും പ്രതിജ്ഞ ചൊല്ലുന്നതിനും ഭരണഘടന സംരക്ഷണ റാലി നടത്തുന്നതിനും കെ.സി.വൈ.എം സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.

കെ.സി.വൈ.എം. സംസ്ഥാന കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായ ലിമിന ജോര്‍ജ്ജ്,

ജെയ്‌സന്‍ ചക്കേടത്ത്, സെക്രട്ടറിമാരായ അബിനി പോള്‍, അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജെയിന്‍, സിബിന്‍ സാമുവല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സി. റോസ് മെറിന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment