Advertisment

മോദിയ്ക്ക് ബദലായി രാഹുൽ ഗാന്ധി വളർന്നു കഴിഞ്ഞു. ഒരു സംസ്ഥാനത്തും ബിജെപിയ്ക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥയാണ് - പി ജെ ജോസഫ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  മതേതരത്വം സംരക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞ ബന്ധമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി. ജെ ജോസഫ് പറഞ്ഞു. രാജ്യത്ത് മോദിയ്ക്ക് ബദലായി രാഹുൽ ഗാന്ധി വളർന്നു കഴിഞ്ഞു. ഒരു സംസ്ഥാനത്തും ബി ജെ പി യ്ക്ക് സീറ്റ ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയവും , കർഷക ആത്മഹത്യയുമാണ് നടക്കുന്നത്.

publive-image

സംസ്ഥാന ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായി. പ്രളയത്തിൽ കേരളം തകർന്ന് കിടന്നപ്പോൾ ശബരിമല വിധിയ്ക്ക് പിന്നാലെ പോകുകയാണ് സർക്കാർ ചെയ്തത്. ഒരു വീട് പോലും പുനർ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

kottayam ele 2019
Advertisment