Advertisment

കോട്ടയം നഗരത്തെ പ്രകടമ്പനം കൊള്ളിച്ച് യുഡിഎഫിന്റെ റോഡ് ഷോ. അണിനിരന്നത് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ

New Update

കോട്ടയം:  യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറക്കെ പ്രഖ്യാപിച്ച് നഗരത്തെ പ്രകമ്പനം കൊള്ളിച്ച് പടുകൂറ്റർ റോഡ് ഷോ. കൊട്ടും കുരവയും ആർപ്പുവിളികളും ആഘോഷവുമായി പ്രവർത്തകർക്കൊപ്പം സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരും അണിനിരന്നതോടെ തിരഞ്ഞെടുപ്പിന്റെ വാദ്യമേള ആഘോഷം മണ്ഡലത്തിലേയ്ക്കും അലയടിച്ചെത്തി. വിജയം തോമസ് ചാഴികാടനൊപ്പമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു നഗരത്തിൽ നടന്ന പടുകൂറ്റൻ റോഡ് ഷോ.

Advertisment

publive-image

കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോയിൽ, തുറന്ന വാഹനത്തിലായിരുന്നു സ്ഥാനാർ്ത്ഥി തോമസ് ചാഴികാടൻ. ഒപ്പം മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എംഎൽഎ, കേരള കോൺഗ്രസ് എം വൈസ ചെയർമാൻ ജോസ് കെ.മാണി എംപി, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,

മോ്ൻസ് ജോസഫ് എംഎൽഎ, എൻ.ജയരാജ് എംഎൽഎ എന്നിവരും സ്ഥാനാർത്ഥിയ്‌ക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിലുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യു.ഡി.എഫ് ചെയര്‍മാന്‍ സണ്ണി തെക്കേടം, കണ്‍വീനര്‍ ജോസി സെബാസറ്റിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

കളക്ടറേറ്റ് പരിസരത്തു നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്. നാടിനെ ഇളക്കിമറിച്ച റോഡ് ഷോയ്ക്ക് അഭിവാദ്യം അർപ്പിച്ച് റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന്് ആളുകൾ അണിനിരന്നിരുന്നു.

publive-image

വാദ്യമേളങ്ങളും, കരകാട്ടവും, വിവിധ കലാരൂപങ്ങളും ആട്ടവും പാട്ടുമായി പ്രവർത്തകർ റോഡ് ഷോ ആഘോഷമാക്കി മാറ്റി. സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പടുകൂറ്റർ കട്ടൗട്ടുകളും, ബോർഡുകളും കൈകളിലേന്തിയാണ് പ്രവർത്തകർ റോഡ് ഷോയിൽ ഉടനീളം അണിനിരന്നത്. പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയത് കണ്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ നിര സ്വയം റോഡ് ഷോയുടെ ഭാഗമാകാൻ മുന്നോട്ടു.

കളക്ടറേറ്റിൽ നിന്നും ആരംഭിച്ച റോഡ് ഷോ ചന്തക്കവല എത്തിയപ്പോഴേയ്ക്കും പങ്കാളിത്തത്തിൽ വിപ്ലവം തീർത്തു. തുടർന്ന് സെൻട്രൽ ജംഗ്ഷൻ ഗാന്ധിസ്‌ക്വയർ , ശീമാട്ടി റൗണ്ടാന വഴി ശാസ്ത്രി റോഡിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ റോഡ് ഷോ സമാപിച്ചു.

Advertisment