Advertisment

പാലാ നഗരം ഒറ്റപ്പെട്ടു. മീനച്ചിലാര്‍ കരകവിഞ്ഞ് നഗരം വെള്ളത്തിനടിയില്‍. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും വെള്ളം കയറി ഗതാഗതം മുടങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ പാലാ നഗരം മറ്റ്‌ പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. നഗരത്തിലേക്ക് എത്തുന്ന എല്ലാ വഴികളും വെള്ളം കയറി ഗതാഗതം മുടങ്ങിയിരിക്കുകയാണ്.  കൊട്ടാരമറ്റം ബസ് സ്റ്റാന്ഡ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ഇവിടെ പാര്‍ക്ക് ചെയ്ത ബസുകള്‍ക്കകത്ത് വരെ വെള്ളം കയറുന്ന സ്ഥിതിയാണ് ഉള്ളത്.

Advertisment

കടപ്പാട്ടൂര്‍ മുതല്‍ സാന്തോം കോമ്പ്ലക്സ് ബിഷപ്പ് ഹൗസ് വരെയുള്ള ഭാഗം വെള്ളത്തിനടിയിലാണ്.  പൊന്‍കുന്നം റോഡില്‍ മുരിക്കുമ്പുഴ പന്ത്രണ്ടാം മയില്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ ഈ ഭാഗത്തുള്ള യാത്രയും തടസപ്പെട്ടു.  ഈരാറ്റുപേട്ട റോഡില്‍ മൂന്നാനി ഭാഗം വളരെ ഉയരത്തില്‍ തന്നെ വെള്ളത്തിനടിയിലാണ്.

സ്റ്റേഡിയം ജംഗ്ഷനില്‍ ജീസസ് ഫിഷറീസിന് മുന്‍വശം 

publive-image

തൊടുപുഴ റോഡില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. രാമപുരം റോഡില്‍ മുണ്ടുപാലം, മാര്‍ക്കറ്റ് റോഡിലെ ഗോര്‍ഗോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്‍വശം, മുണ്ടുപാലം കുരിശുപള്ളി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.  പാലാ റിവര്‍വ്യൂ റോഡ്‌ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. സ്റ്റേഡിയം ജംഗ്ഷനും വെള്ളത്തിനടിയിലാണ്.

ഒലിവ് ഹോട്ടലിന് മുന്‍വശം 

publive-image

പാലാ തൊടുപുഴ റോഡില്‍ നിന്നാരംഭിച്ച് മരിയന്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന ബൈപ്പാസ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാണ്. ഈ റോഡില്‍ നിന്നും നെല്ലിയാനി കടന്നാല്‍ കൂത്താട്ടുകുളം, മൂവാറ്റുപുഴ ഭാഗത്തേക്ക് യാത്ര ചെയ്യാനാകും.

പാലാ ടൌണ്‍ ബസ് സ്റ്റാന്‍ഡിന് പിന്‍വശം

publive-image

 

Advertisment