Advertisment

സാധാരണക്കാർക്ക് വേണ്ടി പ്രകടനം ഒഴിവാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനം വേണമെന്നാവശ്യപ്പെട്ട അണികളെ നിരാശരാക്കി, സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.

Advertisment

publive-image

ഇന്ന് (മാർച്ച് 29) രാവിലെ 12 ന് കളക്ടറേറ്റിൽ വൻ പ്രകടനമായി എത്തി വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആഗ്രഹം. എന്നാൽ, പൊരിവെയിലിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്ന നിലപാട് സ്ഥാനാർത്ഥി സ്വീകരിക്കുകയായിരുന്നു.

തുടർന്ന് പ്രവർത്തകർക്കൊപ്പം കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും. നഗരത്തിൽ പ്രകടനം നടത്തിയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന നിലപാടാണ് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ സ്വീകരിച്ചത്. തിരക്കേറിയ സമയത്ത് വെയിലിൽ ഇത്തരത്തിൽ പ്രകടനം നടത്തുന്നത് പ്രവർത്തകർക്കും ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നാണ് പ്രകടനം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത്.

Advertisment