Advertisment

കെ.പി.സി.സി പ്രഖ്യാപിച്ച ആയിരം വീട്‌ പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ ആദ്യത്തെ വീടിന്റെ പ്രഖ്യാപനം നടന്നു

New Update

തൊടുപുഴ:  കെ.പി.സി.സി പ്രഖ്യാപിച്ച ആയിരം വീട്‌ പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ ആദ്യത്തെ വീടിന്റെ പ്രഖ്യാപനം നടന്നു. വ്യാഴാഴ്‌ച നടന്ന ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പിള്ളി രാമചന്ദ്രന്‍ ജില്ലയിലെ ആദ്യത്തെ വീടിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു.

Advertisment

പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ്‌ സംസ്ഥാന കമ്മിറ്റിയും മസ്‌കറ്റ്‌ പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന്‌ ഒരു വീടിനു വേണ്ട 5 ലക്ഷം രൂപ കെ.പി.സി.സി.യെ എല്‍പ്പിക്കുമെന്നാണ്‌ തീരുമാനം. അതിന്റെ ഒന്നാം ഗഡുവായ 2.5 ലക്ഷം രൂപയുടെ ചെക്കാണ്‌ കെ.പി.സി.സി. പ്രസിഡന്റിന്‌ ജനറല്‍ ബോഡി യോഗത്തില്‍ വച്ച്‌ കൈമാറിയത്‌.

publive-image

പൂര്‍ണ്ണമായും വീട്‌ തകര്‍ന്ന മരിയാപുരം സ്വദേശി ജോജോയ്‌ക്ക്‌ വീട്‌ നല്‍കുന്നതിനാണ്‌ ഡി സി സി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. ഈ പണമുപയോഗിച്ച്‌ ജോജോയ്‌ക്ക്‌ വീട്‌ നിര്‍മ്മിച്ചു നല്‍കുമെന്ന്‌ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ്‌ നല്‍കുന്ന ആദ്യത്തെ വീടിന്റെ പ്രഖ്യാപനമാണ്‌ ഇടുക്കിയില്‍ നടന്നതെന്നും മാത്യു കുഴല്‍നാടന്‍ അറിയിച്ചു. പ്രളയദുരന്തവുമായി ബന്ധപ്പെട്ട്‌ വിവിധ ആദിവാസി കുടികളില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ദുരന്തം നേരിടേണ്ടിവന്നവര്‍ക്ക്‌ സാധനസാമഗ്രികളും സഹായവും വിതരണം ചെയ്‌തിരുന്നു.

ഇതുകൂടാതെയാണ്‌ ജില്ലയിലെ ഒരു വീടിന്റെ പ്രഖ്യാപനം കൂടി പ്രൊഫഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നുണ്ടായിരിക്കുന്നത്‌. സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന വിവിധ ചാര്‍ട്ടറുകളില്‍ നിന്ന്‌ സ്വരൂപിച്ച പണമാണ്‌ വീടിനും മറ്റ്‌ പ്രളയബാധിതര്‍ക്കുള്ള സഹായങ്ങള്‍ക്കും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment