Advertisment

കുമ്മനം രാജശേഖരൻ കേന്ദ്രത്തിലേക്ക് ! കേന്ദ്രമന്ത്രിസഭയിലേക്കോ ബി ജെ പി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്കോ ഉടൻ പരിഗണിച്ചേക്കും !

New Update

ഡൽഹി:  കേരളത്തിൽ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതോടെ ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെ കേന്ദ്രത്തിലേക്ക് വിളിക്കും.

Advertisment

ക്യാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി പദവിയോ ബി ജെ പി ദേശീയ ഉപാധ്യക്ഷ പദവിയോ ആണ് കുമ്മനം രാജശേഖരനെ കാത്തിരിക്കുന്നതെന്നാണ് സൂചന. ആർ എസ് എസിന്റെ ശക്തമായ പിന്തുണയാണ് കുമ്മനത്തിനുള്ളത്.

publive-image

രണ്ടാം വട്ടവും കുമ്മനത്തെ തന്നെ കേരളത്തിൽ സംസ്ഥാന അധ്യക്ഷനായി കൊണ്ടുവരണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. പാർട്ടിക്കതീതമായി കുമ്മനത്തിനുള്ള സ്വാധീനം കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ രണ്ടാം തവണയും പദവി ഏറ്റെടുക്കുന്നതിനോട് കുമ്മനത്തിന്‌ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. ദേശീയ നേതൃത്വത്തിന്റെ താല്പര്യവും കുമ്മനം കേന്ദ്രത്തിലേക്ക് വരുന്നതിന് അനുകൂലമായിരുന്നു.

താമസിയാതെ തന്നെ കുമ്മനത്തിന്റെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരുമെന്നുറപ്പായി. അതേസമയം, മന്ത്രിസഭയിലേക്കെങ്കിൽ അടുത്ത പുനഃസംഘടന വരെ കുമ്മനത്തിനു കാത്തിരിക്കേണ്ടി വരും.

Advertisment