Advertisment

യു ഡി എഫിനും എൽ ഡി എഫിനും പിന്നാലെ എൻ ഡി എയിലും കുട്ടനാടിനെ ചൊല്ലി ഭിന്നത രൂക്ഷം ! ടി പി സെൻകുമാറിനെ സ്ഥാനാർഥിയാക്കി വിമത നീക്കത്തിന് സുഭാഷ് വാസു പക്ഷം !

New Update

ആലപ്പുഴ:  യു ഡി എഫിലും എൽ ഡി എഫിലും കുട്ടനാട് സീറ്റിനെ ചൊല്ലി തർക്കങ്ങൾ തുടരുന്നതിനിടെ എൻ ഡി എയിലും വിമത നീക്കം ശക്തം. ബി ഡി ജെ എസ് പിളർന്ന് രൂപപ്പെട്ട വിമത വിഭാഗമായ സുഭാഷ് വാസു പക്ഷമാണ് ഇവിടെ സ്ഥാനാർത്ഥിയെ നിർത്താൻ ഒരുങ്ങുന്നത്.

Advertisment

എൻ ഡി എ വിമതനായി ടി പി സെൻകുമാറിനെ (മുൻ ഡി ജി പി) മത്സരിപ്പിക്കാനാണ് സുഭാഷ് വാസുവിന്റെ ആലോചന.

publive-image

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന സുഭാഷ് വാസുവിന് മുപ്പത്തി മൂവായിരത്തിലേറെ വോട്ടുകൾ ലഭിച്ചിരുന്നു. കുട്ടനാട്ടിൽ ഏറ്റവും സ്വാധീനമുള്ള ഈഴവ നേതാക്കളിലൊരാളാണ് സുഭാഷ് വാസു.

അതിനാൽ തന്നെ സുഭാഷ് വാസുവിന്റെ വിമത നീക്കം എൻ ഡി എ മുന്നണിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

ബി ഡി ജെ എസിനെ പിളർത്താൻ അവസാന നിമിഷം വരെ പിന്തുണ നൽകിയിട്ടും പിളർപ്പിനുശേഷം ബി ജെ പി നേതൃത്വം തന്റെ വിഭാഗത്തെ തഴഞ്ഞതാണ് സുഭാഷ് വാസുവിനെ പ്രകോപിപ്പിച്ചത്.

ബി ജെ പി സംസ്ഥാന നേതൃത്വം ഏറ്റെടുത്ത കെ സുരേന്ദ്രൻ പാർട്ടിയുടെ പിന്തുണ ബി ഡി ജെ എസിന്റെ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിനാണെന്ന് പ്രഖ്യാപിച്ചിരുന്നു. സുഭാഷിനൊപ്പമുള്ള ടി പി സെൻകുമാറിനെയും സുരേന്ദ്രൻ തള്ളിപ്പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി, എൻ ഡി എ നേതൃത്വങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് സുഭാഷ് വാസുവിന്റെ പുതിയ നീക്കം.

kuttanadu
Advertisment