Advertisment

ദീപയുടെ സ്റ്റാര്‍ സിങ്ങര്‍ വെടിയും സ്ക്രാച്ച് ആന്‍ഡ് വിന്‍ പോസ്റ്ററും തിരിച്ചടിച്ചു ! ആലത്തൂരില്‍ രമ്യയ്ക്കെതിരെയുള്ള തന്ത്രങ്ങള്‍ തിരിഞ്ഞുകുത്തിയതായി വിലയിരുത്തല്‍ ! തന്ത്രങ്ങള്‍ മാറ്റാനൊരുങ്ങി സിപിഎം !

New Update

പാലക്കാട്: ആലത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ മുന്നേറ്റം തടയാന്‍ തുടര്‍ച്ചയായി ഇറക്കുന്ന തന്ത്രങ്ങള്‍ ഒന്നൊന്നായി തിരിച്ചടിക്കുന്നതില്‍ ആശങ്കയോടെ ഇടതുപക്ഷം. 10 വര്‍ഷമായി പി കെ ബിജു എം പിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മണ്ഡലത്തില്‍ ഇപ്പോള്‍ രമ്യ ഹരിദാസ് ബിജു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ് പൊതുവിലയിരുത്തല്‍.

Advertisment

സ്ഥാനാര്‍ഥിയാകും മുമ്പ് തന്നെ രമ്യയുടെ പാട്ടും പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലങ്ങളിലെല്ലാം ബി എ മ്യൂസിക് ബിരുദധാരിയായ രമ്യയുടെ പാട്ട് കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടമാണ് എത്തുന്നത്.

publive-image

ഇതിനെതിരെ സി പി എമ്മിന്റെ സോഷ്യല്‍ മീഡിയയിലെ 'പെണ്‍പുലി'യെ ഇറക്കിയായിരുന്നു പോരാട്ടം. പാട്ടുപാടാനും ഡാന്‍സ്‌ കളിക്കാനും ഇത് സ്റ്റാര്‍ സിംഗര്‍ പരിപാടിയല്ല, ആലത്തൂര്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പാണെന്നായിരുന്നു കവിതാ മോഷണത്തിലൂടെ കുപ്രസിദ്ധയായ ദീപാ നിശാന്തിന്റെ വിമര്‍ശനം.

ഇതോടെ എം എല്‍ എമാരായ വി ടി ബാലറാമും അനില്‍ അക്കരയും എഴുത്തുകാരി ശാരദക്കുട്ടിയുമൊക്കെ ദീപയ്ക്കെതിരെ തിരിഞ്ഞു. സ്വന്തമായി കഴിവില്ലാതെ വല്ലവരുടെയും സൃഷ്ടികള്‍ കോപ്പിയടിച്ച് ആളായ നിങ്ങള്‍ എന്തിനാണ് സ്വന്തം കഴിവ് തെളിയിച്ച ഒരു പാവം പെണ്‍കുട്ടിയെ വിമര്‍ശിക്കുന്നതെന്നായിരുന്നു മറുചോദ്യം.

ആട്ടവും പാട്ടും പ്രസംഗവുമൊക്കെയായി വിദ്യാഭ്യാസ കാലത്ത് പലതവണ കലാതിലകമായ രമ്യ പിന്നോക്ക വിഭാഗാംഗമായിട്ടും ഒരു ജനറല്‍ സീറ്റില്‍ മത്സരിച്ച് മൂവായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബ്ലോക്ക് പഞ്ചായത്തംഗമായതും ബോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും. അവിടെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ ഭരണാധികാരിയാണ് രമ്യ.

ഈ പശ്ചാത്തലത്തിലാണ് രമ്യയ്ക്കെതിരെയുള്ള വിമര്‍ശനം ദീപാ നിശാന്തിന് തിരിച്ചടിയായത്. സാഹിത്യ രംഗത്ത് നിന്നും ഉള്‍പ്പെടെ വ്യാപക വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ദീപ കഴിഞ്ഞ ദിവസം മുതല്‍ പ്രതികരിക്കാതെ മാറിനില്‍ക്കുകയാണ്. ഇടതുപക്ഷ അനുകൂലികള്‍ പോലും 'സഹായിച്ച് ഉപദ്രവിക്കല്ലേ' എന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതിനെല്ലാം പിന്നാലെയാണ് പുതിയ പോസ്റ്റര്‍ വിവാദവും തിരിച്ചടിയാകുന്നത്. രമ്യയുടെ പോസ്റ്ററിനു മുകളില്‍ കയറ്റി സി പി എമ്മിന്റെ ചിഹ്നം പതിപ്പിക്കുകയായിരുന്നു. സി പി എം ശക്തികേന്ദ്രങ്ങളായ ചില പ്രദേശങ്ങളിലായിരുന്നു ഇത്. ഇതിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണമാണ് ഇപ്പോള്‍ ഹിട്ടായിരിക്കുന്നത്. ഇത് സ്ക്രാച്ച് ആന്‍ഡ് വിന്‍ തെരഞ്ഞെടുപ്പാണെന്ന ഉഗ്രന്‍ ട്രോളുമായി രംഗത്തെത്തിയത് വി ടി ബല്‍റാമാണ്.

'ഇത് സ്ക്രാച്ച് ആന്‍ഡ് വിന്‍' തെരഞ്ഞെടുപ്പാണ്. മുകളിലുള്ള പോസ്റ്റര്‍ സ്ക്രാച്ച് ചെയ്‌താല്‍ യഥാര്‍ത്ഥ വിജയിയുടെ ചിത്രം തെളിയുമെന്നായിരുന്നു ബലരാമിന്റെ ട്രോള്‍. ഈ ട്രോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അതും തിരിച്ചടിയായി.

നിലവിലെ സാഹചര്യത്തില്‍ രമ്യയ്ക്കെതിരെ പുറത്തെടുക്കുന്ന തന്ത്രങ്ങളെല്ലാം തിരിച്ചടിച്ച് അത് യു ഡി എഫിന് ഗുണകരമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് സി പി എം വിലയിരുത്തല്‍. ഇതോടെ വരും ദിവസങ്ങളില്‍ ആലത്തൂരിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വലിയ മാറ്റത്തിനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്.

സി പി എമ്മിന്റെ മികച്ച എം പിമാരില്‍ ഒരാളെന്ന പേരെടുത്ത ജനപ്രതിനിധിയാണ് പി കെ ബിജു. ഇടത് കേന്ദ്രമായ ആലത്തൂരില്‍ ബിജുവിന് ഹാട്രിക് വിജയമാണ് സി പി എമ്മിന്റെ പ്രതീക്ഷ. നിലവില്‍ ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നാണ് സി പി എം വിലയിരുത്തുന്നത്.

alathur loksabha ele
Advertisment