Advertisment

ആലത്തൂരില്‍ പി കെ ബിജുവിനെ തന്നെ സിപിഎം വീണ്ടും പരിഗണിച്ചേക്കും ! കെ രാധാകൃഷ്ണന്‍ അസൗകര്യം അറിയിച്ചതായി റിപ്പോര്‍ട്ട് !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  ആലത്തൂര്‍ ലോക്സഭാ സീറ്റില്‍ സിറ്റിംഗ് എംപി പി കെ ബിജുവിനെ തന്നെ സി പി എം വീണ്ടും പരിഗണിച്ചേക്കുമെന്ന് സൂചന. രണ്ടു തവണ വിജയിച്ച ബിജുവിനെ ഇവിടെ നിന്നും മാറ്റി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നിയോഗിക്കാന്‍ സി പി എം ആലോചിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Advertisment

publive-image

എന്നാല്‍ പകരം പരിഗണിക്കാന്‍ ആലോചിച്ചിരുന്ന മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന് ഇപ്പോള്‍ മത്സരത്തില്‍ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഇത്തവണ തന്നെ പരിഗണിക്കരുതെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

publive-image

അങ്ങനെയെങ്കില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ ബിജുവിനെ തന്നെ വീണ്ടും മത്സരിപ്പിക്കുകയെന്നതാണ് സി പി എമ്മിന്റെ മുന്‍പിലുള്ള പോംവഴി.

publive-image

ബിജുവും കെ രാധാകൃഷ്ണനും മണ്ഡലത്തില്‍ ജനകീയതയുള്ള നേതാക്കളാണ്.  എന്നാല്‍ പുതിയൊരാളെ ഇവിടെ പരിഗണിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ആത്മവിശ്വാസം പോരെന്നതാണ് പാര്‍ട്ടിയെ കുഴയ്ക്കുന്നത്. അതിനാല്‍ ബിജുവിന് മൂന്നാം വട്ടവും ആലത്തൂരില്‍ അവസരം നല്‍കാനാണ് ആലോചന.

publive-image

ഇതേ സാഹചര്യമാണ് പാലക്കാട്ടും. ഇവിടെയും മൂന്നാം തവണയും എം ബി രാജേഷിനെ തന്നെ പരിഗണിക്കാനാണ് ആലോചന. പരമാവധി സീറ്റുകള്‍ കേരളത്തില്‍ നിന്നും സമാഹരിക്കാനാണ് സി പി എം ആലോചിക്കുന്നത്. ബംഗാളിലും ത്രിപുരയിലും പ്രതീക്ഷ ഇല്ലെന്നതാണ് സ്ഥിതി. ഈ അവസ്ഥയില്‍ കേരളം മാത്രമാണ് സി പി എമ്മിന്റെ പ്രതീക്ഷ.

publive-image

alathur loksabha ele pk biju loksabha ele
Advertisment