Advertisment

ആലത്തൂരില്‍ രാഷ്ട്രീയത്തിനതീതമായ മുന്നേറ്റം നടത്തിയ രമ്യാ ഹരിദാസിന് ആംആദ്മിയുടെ അപ്രതീക്ഷിത പിന്തുണ ! യു ഡി എഫ് ക്യാമ്പുകള്‍ അത്യാവേശത്തില്‍ !

New Update

തിരുവനന്തപുരം:  അപ്രതീക്ഷിത നീക്കത്തിലൂടെ കേരളത്തില്‍ ആദ്യമായി ഒരു മുന്നണി സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത്. ആലത്തൂരില്‍ രാഷ്ട്രീയത്തിനതീതമായി മുന്നേറ്റം നടത്തിയ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിന്തുണയ്ക്കാനാണ് ആം ആദ്മിയുടെ തീരുമാനം.

Advertisment

publive-image

എ എ പി സംസ്ഥാന അധ്യക്ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠനാണ് പിന്തുണ പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ 20000 ത്തോളം വോട്ടുകള്‍ എ എ പിക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം കൂടി ഇതിലധികം വോട്ടുകള്‍ എ എ പി സമാഹരിച്ചിരുന്നു.

അപ്രതീക്ഷിതമായുണ്ടായ എ എ പി പിന്തുണയോടെ ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ ക്യാമ്പ് വര്‍ധിത ആവേശത്തിലാണ്. രമ്യ ഹരിദാസിനെപ്പോലൊരാള്‍ പാര്‍ലമെന്‍റംഗമാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സി ആര്‍ നീലകണ്ഠന്‍ രമ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ്‌ എ എ പി ഒരു മുന്നണി സ്ഥാനാര്‍ഥിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്. മറ്റ്‌ ചില മണ്ഡലങ്ങളില്‍ കൂടി എ എ പി യു ഡി എഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസും എ എ പിയും തമ്മിലുള്ള സഖ്യ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേന്ദ്രത്തില്‍ കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി പ്രതിപക്ഷ നീക്കങ്ങളില്‍ കോണ്‍ഗ്രസും എ എ പിയും പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഹരിയാനയിലും പഞ്ചാബിലും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ എ എ പിയ്ക്ക് താല്പര്യമുണ്ട്.

alathur loksabha ele
Advertisment