Advertisment

3 മണ്ഡലങ്ങളില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥികളായി. ഇടുക്കിയില്‍ ബിജു കൃഷ്ണനും ആലത്തൂരില്‍ ടി വി ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും സ്ഥാനാര്‍ഥികളായേക്കും. വയനാട്ടില്‍ വായ്പ സ്ഥാനാര്‍ഥിയെ ഒഴിവാക്കി വച്ചുമാറ്റത്തിന് സാധ്യത

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന.  ബി ഡി ജെ എസ് മത്സരിക്കുന്ന 5 ല്‍ 3 സീറ്റുകളിലും ധാരണയായിട്ടുണ്ട്.  ആലത്തൂരില്‍ ടി വി ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവരാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥികള്‍ എന്നാണ് സൂചന.

Advertisment

publive-image

തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് പരിഗണനയിലുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വയനാട്ടില്‍ കേരളാ കോണ്‍ഗ്രസ് പി സി തോമസ്‌ വിഭാഗത്തിന്‍റെ നേതാവായിരുന്ന ആന്‍റോ അഗസ്റ്റിനെ ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ എത്തുകയാണെങ്കില്‍ ഇക്കാര്യത്തില്‍ മാറ്റം വന്നേക്കും.

ഇങ്ങനെ രണ്ടു കാര്യങ്ങളിലാണ് ബി ഡി ജെ എസ് ആലോചിക്കുന്നത്. ഒന്നുകില്‍ തൃശൂരില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വയനാടിലെക്ക് മാറിയേക്കും. അങ്ങനെ വന്നാല്‍ വയനാട്ടില്‍ വായ്പ സ്ഥാനാര്‍ഥി എന്ന ആക്ഷേപം ഒഴിവാക്കുകയും ചെയ്യാം. രണ്ടാമത്തെ സീറ്റ് ബി ജെ പിക്ക് വച്ച് മാറുകയെന്നാണ്. രാഹുലിനെതിരെ ബി ജെ പിയുടെ ദേശീയ നേതാക്കള്‍ ആരെങ്കിലും കേരളത്തില്‍ മത്സരിക്കണമെന്ന ചര്‍ച്ചകള്‍ സജീവമാണ്.

loksabha ele 19 bdjs
Advertisment