Advertisment

ദിവാകരന്‍ എംഎല്‍എ വ്രണിതഹൃദയന്‍ ! തിരുവനന്തപുരത്ത് തന്നെ ബലിയാടാക്കിയെന്ന്‍ പരാതി. നിര്‍വാഹക സമിതി ബഹിഷ്കരിച്ച് പൊട്ടിത്തെറിച്ച് സ്ഥാനാര്‍ഥി ? അനുനയനീക്കം തുടങ്ങി !

New Update

തിരുവനന്തപുരം:  ദയനീയ പരാജയത്തിലേക്ക് തന്നെ തള്ളിവിട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വ്വാഹക സമിതിയോഗം ബഹിഷ്കരിച്ച സി ദിവാകരന്‍ എം എല്‍ എയുടെ നടപടിയോടെ സി പി ഐയില്‍ പൊട്ടിത്തെറി. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്കാണ് ദിവാകരന്‍ പിന്തള്ളപ്പെട്ടത്. ഇടത് വോട്ടുകളും തനിക്കെതിരെ ശശി തരൂരിന്റെ പെട്ടിയില്‍ വീണെന്നാണ് ദിവാകരന്റെ സംശയം.

Advertisment

publive-image

ജയസാധ്യതയില്ലാത്ത തിരുവനന്തപുരത്ത് മത്സരിക്കാന്‍ സാധ്യതയില്ലായിരുന്നിട്ടും തന്നെ ബലിയാടാക്കി മാറ്റുകയായിരുന്നെന്ന പ്രതിഷേധമാണ് ദിവാകരന്‍ ഇന്നത്തെ ബഹിഷ്കരണത്തിന്  പിന്നിലുള്ളത്.

ഇടത് നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ദിവാകരന്‍ രാവിലെ ഉന്നയിച്ചത്. നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു. അതിനിടെ പ്രണിത ഹൃദയനായ ദിവാകരനെ അനുനയിപ്പിക്കാന്‍ സി പി ഐ നേതാക്കള്‍ ശ്രമം തുടങ്ങി. സെക്രട്ടറി കാണാം രാജേന്ദ്രന്‍ ദിവാകരനുമായി സംസാരിക്കും.

 

Advertisment